മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, സോഡിയം, വിറ്റാമിൻ സി, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് കരിക്കിന്‍ വെള്ളം. ദിവസവും രാവിലെ വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് കരിക്കിന്‍ വെള്ളം. മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, സോഡിയം, വിറ്റാമിൻ സി, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് കരിക്കിന്‍ വെള്ളം. ദിവസവും രാവിലെ വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ഹൃദയാരോഗ്യം
undefined
പൊട്ടാസ്യം ധാരാളം അടങ്ങിയ രിക്കിന്‍ വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ദഹനം
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കരിക്കിന്‍ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
3. ഊര്‍ജം
ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ കരിക്കിന്‍ വെള്ളം കുടിക്കുന്നത് എനര്‍ജി ലഭിക്കാനും സഹായിക്കും. കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്കൌട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്.
4. നിര്‍ജലീകരണം
നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് കരിക്കിന്‍ വെള്ളം.
5. പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
6. വൃക്ക
കിഡ്നി സ്റ്റോണിനെ തടയാനും വ്യക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ കുടിക്കാം.
7. അമിതവണ്ണം കുറയ്ക്കാന്‍
അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . രാവിലെ ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും.
8. ചര്‍മ്മം
കരിക്കിന്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വിറ്റാമിന്‍ 'എ'യുടെ കുറവ്; അറിയാം ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍