പയറോ കടലയോ എല്ലാം തയ്യാറാക്കണമെങ്കില്‍ ഇവ നമ്മള്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കാറാണ് പതിവ്. അപ്പോള്‍ മാത്രമേ കൃത്യമായി വെന്തുവരികയും ആ രുചി ലഭിക്കുകയുമുള്ളൂ. മാത്രമല്ല മൃദുവായിരിക്കുന്നതിനും ഇവ വെള്ളത്തില്‍ കുതിര്‍ത്തുവയ്‌ക്കേണ്ടതുണ്ട്.
മിക്ക വീടുകളിലും പതിവായി തയ്യാറാക്കുന്ന വിഭവങ്ങളില്‍ ( Indian Food ) പെട്ടതാണ് പയറും കടലയുമെല്ലാം ( Legumes Dishes ) . എളുപ്പത്തില്‍ തയ്യാറാക്കാമെന്നതും ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളുണ്ട് ( Health Benefits ) എന്നതും ഇവയെ കൂടുതലായി ഉപയോഗിക്കുന്നതിന് നമ്മളെ പ്രേരിപ്പിക്കുന്നു.
കറിയോ, മസാലയോ, തോരനോ ഒക്കെയായി ഇവ ഉപയോഗിക്കാറുണ്ട്. ചിലരാകട്ടെ ചോറും പയറും തന്നെ ഒരുമിച്ച് വേവിച്ച് കഴിക്കാറുണ്ട്. സമ്പൂര്‍ണമായ ഭക്ഷണമായാണ് ഇത് കരുതപ്പെടുന്നത്.
undefined
എന്തായാലും പയറോ കടലയോ എല്ലാം തയ്യാറാക്കണമെങ്കില്‍ ഇവ നമ്മള്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കാറാണ് പതിവ്. അപ്പോള്‍ മാത്രമേ കൃത്യമായി വെന്തുവരികയും ആ രുചി ലഭിക്കുകയുമുള്ളൂ. മാത്രമല്ല മൃദുവായിരിക്കുന്നതിനും ഇവ വെള്ളത്തില്‍ കുതിര്‍ത്തുവയ്‌ക്കേണ്ടതുണ്ട്.
എന്നാല്‍ ചിലപ്പോഴെങ്കിലും നമ്മള്‍ രാത്രിയില്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കാന്‍ മറന്നുപോകാറില്ലേ? പെട്ടെന്ന് പകല്‍, പാചകത്തിനൊരുങ്ങുമ്പോഴായിരിക്കും ഇക്കാര്യം ഓര്‍മ്മിക്കുക. അല്ലെങ്കില്‍ അത്യാവശ്യമായി പാകം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കുതിര്‍ത്തുവയ്ക്കാനുള്ള സമയം കിട്ടാറില്ലല്ലോ!
അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. പയറോ കടലയോ എന്തുമാകട്ടെ, അത് ആദ്യം നന്നായി കഴുകി മാറ്റിവയ്ക്കുക. ശേഷം ഒരു കപ്പ് വെള്ളം വലിയൊരു പാത്രത്തിലൊഴിച്ച് അതൊന്ന് തിളപ്പിക്കുക.
ഇനി ഇത് വാങ്ങിവച്ച്, ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന പയറോ കടലയോ എന്താണെങ്കിലും അത് ചേര്‍ത്ത ശേഷം ഒരു അടപ്പ് കൊണ്ട് പാത്രം നന്നായി അടച്ചുവയ്ക്കുക. എന്നിട്ട് മുകളില്‍ എന്തെങ്കിലും ഭാരമുള്ളത് വയ്ക്കുക. അല്ലെങ്കില്‍ ഇത് ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലേക്ക് മാറ്റുകയുമാവാം.
ഇനിയിത് പതിനഞ്ച്- ഇരുപത് മിനുറ്റ് നേരത്തേക്ക് അങ്ങനെ വയ്ക്കാം. വെള്ളം ചൂടാറിക്കഴിഞ്ഞാല്‍ പാത്രം തുറന്നുനോക്കാം. രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ചത് പോലെ തന്നെ 'സോഫ്റ്റ്' ആയും പാകം ചെയ്യാന്‍ തയ്യാറായും കിട്ടും.
Also Read:- ബാക്കിവരുന്ന പിസ ചൂടാക്കാം, ഓവനില്ലാതെ തന്നെ; കാണൂ വീഡിയോ
പാചകപ്രേമികളെ സംബന്ധിച്ചിടത്തോളം അടുക്കളയിലെ ജോലികള്‍ എളുപ്പമുള്ളതും, വൃത്തിയായും മനോഹരമായും ചെയ്ത് തീര്‍ക്കുന്നതും ആക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളുമെല്ലാം വിലപ്പെട്ടതാണ്. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ വീഡിയോകളും മറ്റും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകവുമാണ്. അത്തരത്തില്‍ അടുക്കളയില്‍ നിരന്തരം ജോലി ചെയ്യുന്നവര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ളൊരു ചെറുവീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പാചകത്തിനായി എടുക്കുന്ന ഫ്രോസണ്‍ ഭക്ഷണസാധനങ്ങളോ മറ്റോ അടങ്ങിയ പാക്കറ്റുകള്‍ ഒരിക്കല്‍ തുറന്ന ശേഷം എങ്ങനെ അത് വൃത്തിയായി സീല്‍ ചെയ്ത് വയ്ക്കാമെന്ന് കാട്ടിത്തരുന്ന 'സിമ്പിള്‍ ടിപ്' ആണ് വീഡിയോയിലുള്ളത്.
'ദ ഫോള്‍ഡിംഗ് ലേഡി' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പങ്കുവയ്ക്കപ്പെട്ടത്. ഇതുവരെ നാലര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് വീണ്ടും പങ്കുവയ്ക്കുന്നുമുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിത്... Read More...