Diet Tips : എപ്പോഴും വിശപ്പിന്‍റെ അസുഖമാണോ? മാറ്റാൻ വഴിയുണ്ട്

By Web Team  |  First Published Aug 14, 2022, 7:58 PM IST

വിശക്കുന്നതായി തോന്നും. എന്നാല്‍ ദീര്‍ഘനേരം വെള്ളം കുടിക്കാതിരിക്കുന്നതിനാല്‍ അത് ദാഹമായിരിക്കും. ഇക്കാര്യം തിരിച്ചറിയാതെ ഭക്ഷണം കഴിക്കുന്നവരുണ്ട്. അതുപോലെ നല്ലതുപോലെ വിശക്കുന്നുണ്ടായിരിക്കും. അതായത് ശരീരത്തിന് ഊര്‍ജ്ജം ആവശ്യമുള്ള സമയമായിരിക്കും. അപ്പോഴായിരിക്കും ഉന്മേഷം തോന്നുന്നില്ലെന്ന് പറഞ്ഞ് ഒരു ചായയില്‍ സംഭവം ഒതുക്കിത്തീര്‍ക്കുന്നത്.


പലരും തമാശയ്ക്ക് പറയുന്നത് കേട്ടിട്ടില്ലേ, വിശപ്പിന്‍റെ അസുഖമാണെന്ന്. വിശപ്പ്, തീര്‍ച്ചയായും അസുഖമല്ല. അത് ശരീരത്തിന്‍റെ ആവശ്യമാണ്. എന്നാല്‍ അതിനെ അസുഖമായി കണക്കാക്കപ്പെടുന്നത് അമിതമായി വരുമ്പോഴാണ്. പലര്‍ക്കും അവരവരുടെ വിശപ്പിനെ കുറിച്ച് ഒരവബോധവുമില്ല എന്നതാണ് ഇക്കാര്യത്തില്‍ ആദ്യം പങ്കുവയ്ക്കാനുള്ളത്. 

വിശക്കുന്നതായി തോന്നും. എന്നാല്‍ ദീര്‍ഘനേരം വെള്ളം കുടിക്കാതിരിക്കുന്നതിനാല്‍ അത് ദാഹമായിരിക്കും. ഇക്കാര്യം തിരിച്ചറിയാതെ ഭക്ഷണം കഴിക്കുന്നവരുണ്ട്. അതുപോലെ നല്ലതുപോലെ വിശക്കുന്നുണ്ടായിരിക്കും. അതായത് ശരീരത്തിന് ഊര്‍ജ്ജം ആവശ്യമുള്ള സമയമായിരിക്കും. അപ്പോഴായിരിക്കും ഉന്മേഷം തോന്നുന്നില്ലെന്ന് പറഞ്ഞ് ഒരു ചായയില്‍ സംഭവം ഒതുക്കിത്തീര്‍ക്കുന്നത്.

Latest Videos

undefined

ഇതെല്ലാം അവരവരുടെ വിശപ്പിനെ കുറിച്ച് അവബോധമില്ലാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. ചിലര്‍ മാനസികമായി പ്രശ്നത്തിലിരിക്കുന്നതിന്‍റെ ഭാഗമായി ഒരുപാട് ഭക്ഷണം വാരിവലിച്ച് കഴിക്കും. ഇതും ശരീരത്തിനും മനസിനുമെല്ലാം അനാരോഗ്യകരം തന്നെ.

എന്തായാലും എപ്പോഴും അമിതമായി വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതൊഴിവാക്കാനായി നിങ്ങള്‍ക്ക് പരീക്ഷിച്ചുനോക്കാവുന്നൊരു മാര്‍ഗമാണിനി പങ്കുവയ്ക്കുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് പല ഘടകങ്ങളും ശരീരം സ്വീകരിക്കുന്നുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടൊരു ഘടകമാണ് പ്രോട്ടീൻ. 

പ്രോട്ടീൻ പല ഭക്ഷണങ്ങളില്‍ നിന്ന് നമുക്ക് ലഭിക്കാം. ഓരോ ദിവസവും ഇത്ര അളവ് പ്രോട്ടീൻ നാം കഴിക്കണമെന്നുണ്ട്. ആരോഗ്യത്തിന് ഇത് നിര്‍ബന്ധമാണ്. എന്നാല്‍ ഇത് മാത്രം നോക്കിയാല്‍ പോര. പ്രോട്ടീൻ അളവ് ഒന്നുകൂടി വര്‍ധിപ്പിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അമിതമായ വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കും. ഇതെങ്ങനെയെന്ന് പറഞ്ഞുതരാം. 

'ഗ്രെലിൻ' എന്ന, വിശപ്പ് ഹോര്‍മോണ്‍ കുറയ്ക്കാൻ പ്രോട്ടീനിന് സാധിക്കും. ഇങ്ങനെ നമുക്ക് വിശപ്പ് കുറയ്ക്കാം. മാത്രമല്ല,  നമുക്ക് വയറ് നിറഞ്ഞതായി തോന്നിപ്പിക്കുന്ന, സംതൃപ്തി അനുഭവപ്പെടുത്തുന്ന 'പെപ്റ്റൈഡ്' എന്ന ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്നതിനും പ്രോട്ടീനിന് കഴിയും. ഇതുംകൂടിയാകുമ്പോള്‍ വിശപ്പ് തീര്‍ത്തും നിയന്ത്രിതമാകും. 

രാത്രിയില്‍ അധികസമയം ഉറങ്ങാതിരുന്നാല്‍ തന്നെ വിശപ്പ് അനുഭവപ്പെടുകയും ഭക്ഷണം തപ്പി മുറി വിട്ട് പുറത്തിറങ്ങുകയും ചെയ്യുന്നവരുണ്ട്. ക്രമേണ ഇവരുടെ ശരീഭാരം കൂടിവരികയും പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും കടന്നുപിടിക്കുകയും ചെയ്യാം. ഇത്തരക്കാര്‍ക്കെല്ലാം പരീക്ഷിച്ചുനോക്കാവുന്നൊരു ടിപ് ആണിത്. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുക. 

മുട്ട, ബദാം, ചിക്കൻ ബ്രെസ്റ്റ്, കോട്ടേജ് ചീസ്, ഗ്രീക്ക് യോഗര്‍ട്ട്, പാല്‍, പയറുവര്‍ഗങ്ങള്‍, ലീൻ ബീഫ്, മീൻ, ക്വിനോവ, പ്രോട്ടീൻ പൗഡര്‍, മത്തൻ കുരു, കപ്പലണ്ടി, പീനട്ട് ബട്ടര്‍ എന്നിവയെല്ലാം പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളാണ്. 

വിശപ്പിനെ ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ വൈകാതെ തന്നെ ഒരു ഡോക്ടറെ കാണുന്നത് ഉചിതമാണ്. മറ്റെന്തെങ്കിലും കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടോയെന്നത് പരിശോധിക്കുന്നതിനാണിത്. 

Also Read:- അറിയാം ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങളെ കുറിച്ച്...

tags
click me!