ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനുമായി സഹകരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
നമ്മളില്‍ പലരുടെയും ഇഷ്ട പാനീയമാണ് ചായ. പലരും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായയോ കാപ്പിയോ കുടിക്കാറുണ്ട്. ചിലര്‍ക്ക് ദിവസവും അഞ്ചും ആറും ചായ വേണം. എന്നാല്‍ അമിതമായി പാല്‍ ചായയോ കോഫിയോ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നത്. അതുപോലെ ചായയും കോഫിയുമൊക്കെ കുടിക്കുന്നതിനും അതിന്‍റേതായ സമയമുണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.
ചായ, കാപ്പി, മറ്റ് കഫീൻ അടങ്ങിയ പാനീയങ്ങൾ ഭക്ഷണത്തോടൊപ്പമോ ഭക്ഷണത്തിന് തൊട്ടുപിന്നാലെയോ കുടിക്കുന്നത് ഒഴിവാക്കാനാണ് ഐസിഎംആർ പുതിയ മാർഗ്ഗനിർദ്ദേശങ്ങളില്‍ പ്രധാനമായി പറയുന്നത്. ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായ കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതിനാൽ കഫീന്‍റെ അമിതമായ ഉപഭോഗം ഫിസിയോളജിക്കൽ ആശ്രിതത്വത്തിലേക്ക് നയിച്ചേക്കാം എന്ന വസ്തുതയിലാണ് ഇത്തരമൊരു ശുപാർശ. ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനുമായി (NIN) സഹകരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
undefined
ഐസിഎംആർ-ന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ശുപാർശ ചെയ്യുന്ന ദൈനംദിന കഫീൻ ഉപഭോഗം 300 മില്ലിഗ്രാമിൽ കൂടരുത് എന്നാണ്. അതുപോലെ നാം കുടിക്കുന്ന പാനീയങ്ങളിലെ കഫീൻ ഉള്ളടക്കം മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ഉദാഹരണത്തിന്, 150 മില്ലി കോഫിയിൽ 50 മുതൽ 65 മില്ലിഗ്രാം വരെ കഫീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, ഒരു ചായയിൽ 30 മുതൽ 65 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്.
ചായയും കാപ്പിയും പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം കുറയ്ക്കുകയും ഇരുമ്പിന്‍റെ കുറവു മൂലമുണ്ടാകുന്ന അനീമിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യും. അതിനാല്‍ പാല്‍ ചായ, കോഫി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. അതുപോലെ പാൽ ചായക്ക് പകരം ബ്ലാക്ക് ടീ കുടിക്കുന്നതാണ് നല്ലതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പാലില്ലാതെ ചായ കുടിക്കുന്നത് മെച്ചപ്പെട്ട രക്തചംക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ കൊറോണറി ആർട്ടറി ഡിസീസ്, ആമാശയ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുകയും ചെയ്യുമെന്നും മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നു.
Also read: വെജിറ്റബിള്‍ ബിരിയാണിയില്‍ ചിക്കന്‍ പീസ്; പരാതിയുമായി യുവാവ്, ലഭിച്ച മറുപടി ഇങ്ങനെ...