Ice Cream : തീയില്‍ കാണിച്ചാല്‍ പോലും ഉരുകാത്ത ഐസ്ക്രീം; വിഷം ആണോയെന്ന് ആളുകള്‍

By Web Team  |  First Published Jul 10, 2022, 12:16 PM IST

ഐസ്ക്രീം ഇത്ര പെട്ടെന്ന് ഉരുകാതിരുന്നെങ്കില്‍ എന്ന് നമ്മളെല്ലാം ചിന്തിക്കാറുണ്ടെന്നത് സത്യമാണ്. ഇങ്ങനെ ഉരുകുകയേ ചെയ്യാത്ത ഐസ്ക്രീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ? 


ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ ( Ice Cream ) കുറവായിരിക്കും. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍. തണുപ്പാണെങ്കിലും ഐസ്ക്രീം കഴിക്കാനിഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ഐസ്ക്രീമുകള്‍ തന്നെ ഇന്ന് എത്രയോ രുചികളിലും ഘടനകളിലും ലഭ്യമാണ്. 

ഏത് ഐസ്ക്രീമായാലും അത് കഴിക്കുമ്പോള്‍ പെട്ടെന്ന് ഉരുകിപ്പോകുന്നത് തന്നെയാണ് വലിയ പ്രയാസം. ബാര്‍ ഐസ്ക്രീമൊക്കെയാണെങ്കില്‍ ( Bar Ice Cream ) പറയാനുമില്ല. കഴിച്ച് പകുതിയാകുമ്പോഴേക്ക് കൈമുട്ട് വരെയെങ്കിലും സംഗതിയെത്തും. 

Latest Videos

undefined

ഐസ്ക്രീം  ( Ice Cream ) ഇത്ര പെട്ടെന്ന് ഉരുകാതിരുന്നെങ്കില്‍ എന്ന് നമ്മളെല്ലാം ചിന്തിക്കാറുണ്ടെന്നത് സത്യമാണ്. ഇങ്ങനെ ഉരുകുകയേ ചെയ്യാത്ത ഐസ്ക്രീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഐസ്ക്രീമായാല്‍ എങ്ങനെയാണ് ഉരുകാതിരിക്കുക എന്നായിരിക്കും ഇപ്പോള്‍ സംശയം.

എങ്കില്‍ കേട്ടോളൂ, ഉരുകാത്ത ഐസ്ക്രീമും ഉണ്ട്. തീയില്‍ കാണിച്ചാല്‍ പോലും ഉരുകാത്തത്. ഒരു ചൈനീസ് കമ്പനിയാണിതിന്‍റെ നിര്‍മ്മാതാക്കള്‍. 'ചൈസ്ക്രീം' എന്നാണ് ഇതിന്‍റെ പേര്. വില കൂടിയ ഐസ്ക്രീമുകള്‍ മാത്രം നിര്‍മ്മിക്കുന്ന കമ്പനിയായിരുന്നു ഇത്. ഇവര്‍ പുറത്തിറക്കിയിരിക്കുന്ന ബാര്‍ ഐസ്ക്രീമാണ് ( Bar Ice Cream ) ഉരുകാൻ സമയമെടുക്കുന്ന തരത്തിലുള്ളത്. 

അടുത്തിടെയാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'വെയ്ബോ'യിൽ ഈ ഐസ്ക്രീം തരംഗമായത്. ഇത് ഉരുകാൻ വളരെ ബുദ്ധിമുട്ടാണെന്ന വാദവുമായി വ്യാപകമായി ആളുകള്‍ രംഗത്ത് വരികയായിരുന്നു. തീയില്‍ കാണിച്ചുനോക്കി, ഉരുകുന്നില്ല. ഒരു മണിക്കൂറോളം വെറുതെ മുറിയില്‍ വച്ചുനോക്കി, ഉരുകുന്നില്ല. ഇങ്ങനെ പോകുന്നു പരീക്ഷണങ്ങള്‍.

 

ഒടുവില്‍ സംഭവം വിവാദവുമായി. ഇത് വല്ല വിഷവുമാണോയെന്ന തരത്തിലായി വാദങ്ങള്‍. അങ്ങനെ വിശദീകരണവുമായി കമ്പനിയും എത്തി. എത്ര സമയത്തിനുള്ളില്‍ ഉരുകുന്നു എന്നതല്ല ഐസ്ക്രീമിന്‍റെ ഗുണമേന്മ നിശ്ചയിക്കാനുള്ള ഉപാധിയെന്നും, സാധാരണഗതിയില്‍ ലഭ്യമാകാറുള്ള തരം ഐസ്ക്രീമല്ല തങ്ങള്‍ തയ്യാറാക്കുന്നത് എന്നുമായിരുന്നു ഇവരുടെ വിശദീകരണം. 

Also Read:- 'പോര്‍ക്ക്' ഐസ്‌ക്രീം; രുചിച്ചുനോക്കിയ യുവതിയുടെ പ്രതികരണം കാണാം...

click me!