ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
കേരളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യയിലുടനീളം ധാരാളമായി ലഭിക്കുന്ന ഒന്നാണ് നൊങ്ക്. പനനൊങ്കിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ നൊങ്ക് സർബത്ത് കുടിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ നാരങ്ങ ചേര്‍ത്ത ഒരു കിടിലന്‍ നൊങ്ക് സർബത്ത് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
നൊങ്ക് -1 കപ്പ്
നാരങ്ങാ നീര് - 4 സ്പൂൺ
നന്നാരി സർബത്ത് -2 സ്പൂൺ
ഐസ് ക്യൂബ് -1 കപ്പ്
തയ്യാറാക്കുന്ന വിധം
നൊങ്കും നാരങ്ങാനീരും നന്നാരി സർബത്തും ഐസ്ക്യൂബും മിക്സർ ജാറിലേയ്ക്ക് ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് അടിച്ചെടുക്കുക. ശേഷം ഇവ ഗ്ലാസിൽ അരിച്ചു ഒഴിച്ചതിനു ശേഷം ഇവ കുടിക്കാവുന്നതാണ്.
Also read: മാംഗോ ലെമണേഡ് കുടിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി