വിവാഹത്തിന് തൊട്ടു മുമ്പ് വിശപ്പ് സഹിക്കാനാകാതെ പിസ ആസ്വദിച്ച് കഴിക്കുന്ന വധു; വീഡിയോ

By Web Team  |  First Published Oct 20, 2022, 3:40 PM IST

വധുവിന്‍റെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  വീഡിയോ ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്. 


വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ പല സംഭവങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയ ആഘോഷിക്കാറുണ്ട്. അത്തരത്തില്‍ വളരെ ക്യൂട്ടായ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. വിവാഹ വേഷത്തില്‍ പിസ ആസ്വദിച്ചു കഴിക്കുന്ന യുവതിയുടെ വീഡിയോ ആണ് വൈറലാകുന്നത്. 

വിവാഹമെന്ന് കരുതി ഇഷ്ട ഭക്ഷണം കിട്ടിയാല്‍ കഴിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. വിവാഹ വേഷത്തില്‍ കയ്യില്‍ ഒരു ബോക്‌സ് പിസയുമായി കസേരയില്‍ ചിരിച്ചുകൊണ്ട് ഇരിക്കുന്ന വധുവിനെ ആണ് വീഡിയോയില്‍ കാണുന്നത്. പിസ കയ്യിലെടുത്ത് ആസ്വദിച്ചു കഴിക്കുകയാണ് വധു ഇവിടെ.  വിവാഹവേദിയില്‍ കയറുന്നതിന് തൊട്ടു മുമ്പ് വിശപ്പ് സഹിക്കാനാകാതെ വന്നതോടെ ആണ് വധു പിസ വാങ്ങി കഴിച്ചത്.  

Latest Videos

വധുവിന്‍റെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  വീഡിയോ ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്. ധാരാളം പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. വധുവിനെ പിന്തുണച്ച് നിരവധി പിസ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

 

വിവാഹദിനത്തില്‍ വധൂവരന്മാരുടെ സമാനമായ വീഡിയോകള്‍ മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വധുവിന്റെ ഇലയില്‍ നിന്ന് പപ്പടം മോഷ്ടിക്കുന്ന വരന്‍റെ വീഡിയോ മുമ്പ് ഏറെ വൈറലായിരുന്നു. വധു തൊട്ടടുത്തിരുന്ന ആരോടോ സംസാരിക്കുന്ന അവസരത്തില്‍ വരന്‍ വധുവിന്‍റെ ഇലയില്‍ നിന്ന് പപ്പടം എടുത്ത് തന്‍റെ ഇലയില്‍ വച്ച് കഴിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഇത് ശ്രദ്ധയില്‍പ്പെട്ട വധു, വരന്‍റെ ഇലയില്‍ നിന്ന് പപ്പടം തിരിച്ച് എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

സമാനമായ മറ്റൊരു വീഡിയോയും മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് പക്ഷേ തമാശ ഒടുവില്‍ കാര്യമാവുകയും ചെയ്തു. വരനും വധുവിനും ഒരു ഇലയിൽ ഭക്ഷണം വിളമ്പി നല്‍കുന്ന സുഹൃത്തുക്കളുടെ ആഘോഷപരിപാടിയുടെ വീഡിയോ ആയിരുന്നു അത്. ഇലയിൽ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേയ്ക്ക് മാറ്റിയിട്ടു. ഇതോടെ സുഹൃത്തുക്കൾ വരനെ പരിഹസിക്കാൻ തുടങ്ങി. ഒടുവില്‍ നിയന്ത്രണം വിട്ട വരൻ ആ മേശ ഉൾപ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോകുകയായിരുന്നു.

Also Read: അമ്മയ്ക്ക് വേണ്ടി സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കി യഗ് ദേവ്ഗണ്‍

click me!