ചൂടത്ത് കൂളാകാന്‍ തണ്ണിമത്തൻ ലെമണ്‍ ജ്യൂസ്; റെസിപ്പി

By Web Team  |  First Published Sep 20, 2024, 11:35 AM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

നാരങ്ങയും തണ്ണിമത്തനും നിരവധി ഗുണങ്ങള്‍ അടങ്ങിയ പഴങ്ങളാണ്. എങ്കില്‍ പിന്നെ ഈ ചൂടത്ത് കൂളാകാന്‍ തണ്ണിമത്തൻ ലെമണ്‍ ജ്യൂസ് തയ്യാറാക്കിയാലോ? 

വേണ്ട  ചേരുവകൾ

തണ്ണിമത്തൻ - ഒന്നിന്‍റെ പകുതി 
നാരങ്ങാനീര് - രണ്ട് ടേബിൾസ്പൂൺ
പുതിനയില - 8-10 എണ്ണം
ഷുഗർ സിറപ്പ് - അരക്കപ്പ്

തയ്യാറാക്കുന്ന വിധം

തണ്ണിമത്തൻ കുരുകളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് ഒരു ജ്യൂസറിലേക്ക് ഇട്ടുകൊടുത്ത ശേഷം രണ്ട് ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്തു കൊടുക്കാം. ഇതിലേക്ക് ഇനി 8-10 പുതിനയില കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ അടിച്ചെടുക്കണം. ഇനി ഗ്ലാസ്സിലേക്ക് കുറച്ച് ഐസ്ക്യൂബ്സ് ഇട്ടുകൊടുത്തശേഷം ഗ്ലാസിന്റെ കാൽഭാഗത്തോളം ഷുഗർ സിറപ്പ് (അരക്കപ്പ് പഞ്ചസാരയിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് 5 മിനിറ്റ് നേരം നന്നായി തിളപ്പിച്ച് എടുക്കുന്നതാണ് ഷുഗർ സിറപ്പ്) ചേർത്ത് കൊടുക്കാം. ഇനി അടിച്ചു വെച്ച തണ്ണിമത്തൻ ജ്യൂസ് കൂടി ഒഴിച്ചശേഷം നന്നായി ഇളക്കിയെടുത്ത് കുടിക്കാവുന്നതാണ്. 

youtubevideo

Also read: ചെറുനാരങ്ങയും പൈനാപ്പിളും ഉണ്ടെങ്കിൽ അടിപൊളി ജ്യൂസ്‌ തയ്യാറാക്കാം; റെസിപ്പി

 

click me!