ന്യൂഡിൽസ് ചേർത്ത് അടിപൊളി സൂപ്പ് തയ്യാറാക്കിയാലോ. രുചികരമായ വെജ് ന്യൂഡിൽസ് സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ...
ന്യൂഡിൽസ് അര കപ്പ്
ഇഞ്ചി, വെളുത്തുള്ളി കാൽ ടീസ്പൂൺ വീതം
പച്ചമുളക് ഒരണ്ണം
സെലറി അര ടേബിൾസ്പൂൺ
സവാള പകുതി
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ആവശ്യത്തിന്
സോയ സോസ് കാൽ ടീസ്പൂൺ
വിനാഗിരി കാൽ ടീസ്പൂൺ
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ
ബട്ടർ ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
ക്യാരറ്റ്, കാബേജ് , ക്യാപ്സിക്കം , ബീൻസ് എല്ലാം കൂടി ചെറുതായി അരിഞ്ഞത് ഒരു കപ്പ്.
കോൺഫ്ലോർ രണ്ടു ടേബിൾസ്പൂൺ വെള്ളത്തിൽ കലക്കി വയ്ക്കണം.
ന്യൂഡിൽസ് വേവിക്കണം. വെന്ത നൂഡിൽസ് തണുത്തതിനു ശേഷം എണ്ണയിൽ വറുത്തു കോരണം.
പാനിൽ ബട്ടർ ചൂടാക്കാം. ഇനി ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും സെലെറിയും സവാളയും വഴറ്റാം. ഇനി പച്ചക്കറികളും വഴറ്റാം.
ഉപ്പും എരിവിന് അനുസരിച്ച് കുരുമുളക് പൊടിയും ചേർക്കാം. ഇനി വെള്ളം ചേർത്ത് കൊടുക്കാം. കോൺ ഫ്ലോർ വെള്ളത്തിൽ കലക്കിയത് ചേർക്കാം. സോയ സോസും വിനാഗിരിയും കൂടി ചേർക്കാം. തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.
അവസാനം വിളമ്പുന്ന സമയത്ത് മുകളിൽ ന്യൂഡിൽസ് കൂടി ചേർക്കുക.