വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ഉണക്ക ചെമ്മീൻ ഫ്രൈ. രുചികരമായ ഉണക്ക ചെമ്മീൻ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
ഉണക്ക ചെമ്മീൻ ഒരു കപ്പ്
ചുവന്നുള്ളി ഒരു കപ്പ് ചെറുതായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
മുളക് പൊടി ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ഉണക്ക ചെമ്മീൻ വൃത്തിയായി കഴുകിയ ശേഷം പാനിൽ അല്പം എണ്ണ ഒഴിച്ച് വറുത്തെടുക്കാം. അത് മാറ്റി വയ്ക്കാം.
ഇനി അതെ പാനിൽ ചുവന്നുള്ളി വഴറ്റാം. വേണമെങ്കിൽ അല്പം ഉപ്പും ചേർക്കാം. ഉണക്ക ചെമ്മീനിൽ ഉപ്പു ഉണ്ടെങ്കിൽ വേറെ ചേർക്കേണ്ടതില്ല.
ചുവന്നുള്ളി വഴറ്റിയ ശേഷം അതിലേക്ക് ഉണക്ക ചെമ്മീൻ ചേർക്കാം. ഇനി എരിവിന് അനുസരിച്ച് മുളക് പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം.
രുചികരമായ ഉണക്ക ചെമ്മീൻ ഫ്രെെ തയ്യാറായി...