വളരെയെളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് ബ്രെഡ് ലഡ്ഡു. ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
വളരെയെളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് ബ്രെഡ് ലഡ്ഡു.
വേണ്ട ചേരുവകൾ
ബ്രെഡ്- 8 സ്ലൈസസ്
നാളികേരം- ഒരു മുറി
ശർക്കര പൊടി- 1/4 കപ്പ്
നെയ്യ്- 1 ടീസ്പൂൺ
ഏലയ്ക്കാപൊടി- 1/4ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നാളികേരം പൊടിയായി ചിരവി വയ്ക്കുക. ബ്രെഡ് മിക്സിയിൽ പൊടിച്ചു വയ്ക്കുക. ഇനി ബ്രെഡ് പൊടിച്ചതും ചിരവിയ നാളികേരവും ശർക്കര പൊടിയും ഏലയ്ക്കാ പൊടിയും നന്നായി മിക്സ് ചെയ്യുക. ശേഷം നെയ്യ് ചേർത്ത് വീണ്ടും മിക്സ് ചെയ്ത് ഉരുട്ടി ലഡ്ഡു ഉണ്ടാക്കുക. ഇതോടെ ടേസ്റ്റി ബ്രെഡ് ലഡ്ഡു റെഡി.
Also read: കർക്കിടക സ്പെഷ്യൽ ഉലുവ കൊണ്ടുള്ള മരുന്നുണ്ട തയ്യാറാക്കാം; റെസിപ്പി