വായില്‍ കപ്പലോടും; നല്ല കിടിലന്‍ ടേസ്റ്റിലൊരു ബീഫ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published Oct 2, 2024, 3:48 PM IST

ഇത്തവണ നല്ല കിടിലന്‍ ടേസ്റ്റിലൊരു ബീഫ് ഫ്രൈ തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


 

Latest Videos

undefined

ബീഫ് വിഭവങ്ങള്‍ ഇഷ്ടമുള്ള നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ നാടന്‍ ബീഫ് ഫ്രൈയുമുണ്ട്. എങ്കില്‍ ഇത്തവണ നല്ല കിടിലന്‍ ടേസ്റ്റിലൊരു ബീഫ് ഫ്രൈ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ബീഫ് ചെറുതായിട്ട് കട്ട്‌ ചെയ്തു കഴുകി വൃത്തിയാക്കിയത് -1 കിലോ 
ഉപ്പ് -1/2 ടീസ്പൂണ്‍
മഞ്ഞൾ പൊടി -1/4 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി -2 ടീസ്പൂണ്‍
മല്ലി പൊടി -1.5 ടീസ്പൂണ്‍
കുരുമുളക് പൊടി -1/2 ടീസ്പൂണ്‍ 
ഗരം മസാല -3/4 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
വിനാഗിരി -2 ടീസ്പൂണ്‍
കൊച്ചുള്ളി -30 എണ്ണം 
കറിവേപ്പില- ആവശ്യത്തിന്  
പച്ചമുളക്- ആവശ്യത്തിന്  
വെളിച്ചെണ്ണ- ആവശ്യത്തിന്  
പെരുംജീരകം- ആവശ്യത്തിന്  

തയ്യാറാക്കുന്ന വിധം

ബീഫിലേയ്ക്ക് കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും മുളക് പൊടിയും മല്ലി പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും കുറച്ചു വിനാഗിരിയും കൂടി ചേർത്തിളക്കി ഒരു അര മണിക്കൂർ വെവിക്കണം. ഒരു മണിക്കൂർ കഴിഞ്ഞു ഒരു കുക്കർ ഉപയോഗിച്ച് 3 വിസില്‍ വരെ വേവിച്ചു എടുക്കുക. ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു ചെറിയ ഉള്ളി, കറിവേപ്പില, പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ട് നന്നായി വഴറ്റി എടുക്കുക, ഇനി ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. ബീഫ് വേവിച്ചതിൽ വെള്ളം ഉണ്ടെകിൽ വറ്റിച്ചു എടുക്കുക. എന്നിട്ടു വഴറ്റി വെച്ചിരിക്കുന്ന ഉള്ളിയിലേക്ക് വേവിച്ച ബീഫും ചേർത്തു ചെറിയ തീയിൽ ഇട്ടു കറുത്ത് വരുന്നത് വരെയും ഇളക്കി എടുക്കുക. അവസാനം കുറച്ചു പെരുംജീരകം കൂടിയിട്ട് എല്ലാം കൂടി മൊരിച്ചെടുക്കുക. ഇതോടെ അടിപൊളി ബീഫ് ഫ്രൈ റെഡി. 

youtubevideo

Also read: രുചിയൂറും ലെമൺ റൈസ് എളുപ്പം തയ്യാറാക്കാം; റെസിപ്പി

click me!