സോയ ചങ്ക്‌സ് ഫ്രൈ തയ്യാറാക്കാം

By Neenu Samson  |  First Published May 25, 2019, 9:07 AM IST

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് സോയ ചങ്ക്സ് ഫ്രെെ. ബീഫ് ഫ്രെെ ചെയ്തെടുക്കുന്ന അതേ രുചിയിൽ തന്നെ തയ്യാറാക്കാവുന്ന  വിഭവമാണ് ഇതും. രുചികരമായ സോയ ചങ്ക്‌സ് ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.


വേണ്ട ചേരുവകൾ...

സോയ ചങ്ക്‌സ്                                                               ഒരു കപ്പ് 
മുളക് പൊടി                                                               അര ടീസ്പൂൺ 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                                    കാൽ ടീസ്പൂൺ
ടൊമാറ്റോ സോസ്                                                   അര ടേബിൾസ്പൂൺ 
ഉപ്പ്                                                                                 ആവശ്യത്തിന്
അരിപൊടി                                                               2 ടേബിൾസ്പൂൺ
എണ്ണ                                                                             ആവശ്യത്തിന്

Latest Videos

തയ്യാറാക്കുന്ന വിധം...

ആദ്യം സോയ ചങ്ക്‌സ് അര മണിക്കൂർ വെള്ളത്തിലിട്ട് വയ്ക്കാം. അല്ലെങ്കിൽ വെള്ളത്തിലിട്ടു തിളപ്പിച്ചാലും മതി.

ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞു മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കാം. അരഞ്ഞു പോകരുത്.

ഇനി ഇതു ബാക്കി ചേരുവകളും ആയി നല്ല പോലെ ഇളക്കി യോജിപ്പിച്ചെടുക്കാം. 

ചെറിയ ചെറിയ ഉരുളകളാക്കി എണ്ണയിൽ വറുത്തു കോരാം.

സോയ ചങ്ക്‌സ് ഫ്രൈ തയ്യാറായി..


 

click me!