മട്ടൻ ഫ്രൈ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. രുചികരമായ മട്ടൻ ഫ്രെെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ...
മട്ടൻ അര കിലോ
മുളകുപൊടി 1 ടേബിൾസ്പൂൺ
മല്ലിപൊടി 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി അര ടേബിൾസ്പൂൺ
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് 2 ടേബിൾസ്പൂൺ
കട്ട തൈര് 2 ടേബിൾസ്പൂൺ
ഉപ്പു ആവശ്യത്തിന്
ഗരം മസാല 1 ടീസ്പൂൺ
നാരങ്ങാനീര് പകുതി
വെളിച്ചെണ്ണ 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
നന്നായി കഴുകിയ മട്ടൻ മാറിനേറ്റ് ചെയ്‌തു വയ്ക്കാം.
മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും മട്ടനിൽ നന്നായി പുരട്ടി വയ്ക്കണം.
ശേഷം ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ വയ്ക്കാം.
ഫ്രിഡ്ജിൽ വച്ചാൽ മസാലകൾ മട്ടനിൽ നന്നായി പിടിച്ചിരിക്കും .
രണ്ടു മണിക്കൂറിനു ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരാം.
രുചികരമായ മട്ടൻ ഫ്രെെ തയ്യാറായി....