മഷ്‌റൂം കാബേജ് ഫ്രെെ തയ്യാറാക്കാം

By Neenu Samson  |  First Published Sep 29, 2019, 2:42 PM IST

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് മഷ്‌റൂം കാബേജ് ഫ്രെെ. രുചികരമായ മഷ്‌റൂം കാബേജ് ഫ്രെെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.


വേണ്ട ചേരുവകൾ...

എള്ളെണ്ണ                                                                        ആവശ്യത്തിന്
വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്)                    5 എണ്ണം
കാബേജ്                                                                               1 കപ്പ് 
മഷ്‌റൂം                                                                                  2 കപ്പ്
പച്ചമുളക്                                                                             3 എണ്ണം
സവാള                                                                                 1 എണ്ണം

Latest Videos

തയ്യാറാക്കുന്ന വിധം...

പാനിൽ ആദ്യം എള്ളെണ്ണ ഒഴിച്ച് മഷ്‌റൂം ഒന്ന് വഴറ്റിയെടുക്കണം. അപ്പോഴേക്കും വെള്ളമൊക്കെ വലിഞ്ഞു കിട്ടും.വെള്ളം വറ്റിയ ശേഷം മാറ്റിവയ്ക്കാം.

ഇനി അതെ പാനിൽ എള്ളെണ്ണ ഒഴിച്ച് വെളുത്തുള്ളി വഴറ്റാം. ശേഷം സവാളയും വെളുത്തുള്ളിയും വഴറ്റാം. ഇനി കാബേജ് ചേർക്കാം. ശേഷം മഷ്‌റൂം ചേർക്കാം. എല്ലാം കൂടി 10 മിനിറ്റ് വഴറ്റി ഒന്ന് മൊരിച്ചെടുക്കാം.

രുചികരമായ മഷ്റൂം കാബേജ് തയ്യാറായി....

തയ്യാറാക്കിയത്: നീനു സാംസൺ
 

click me!