'മാങ്കോ ഫ്രൂട്ടി' ഇനി വീട്ടിൽ തയ്യാറാക്കാം

By Neenu Samson  |  First Published Jun 14, 2019, 4:46 PM IST

'മാങ്കോ ഫ്രൂട്ടി'  ഇനി പുറത്ത് നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ തയ്യാറാക്കാം. തണുത്ത അടിപൊളി 'മാങ്കോ ഫ്രൂട്ടി' തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 


വേണ്ട ചേരുവകൾ...

മാങ്ങാ                           10  എണ്ണം 
പഞ്ചസാര                    ഒരു കപ്പ് 
നാരങ്ങാനീര്              1 എണ്ണത്തിന്റെ

Latest Videos

തയ്യാറാക്കുന്ന വിധം...

മാങ്ങാ നന്നായി പഴുത്തതായിരിക്കണം. മൂവാണ്ടൻ മാങ്ങാ പോലെ നാരില്ലാത്ത മാങ്ങാ ആണെങ്കിൽ ഏറ്റവും നല്ലത്.
തൊലി ചെത്തിയ ശേഷം മിക്സിയിൽ അരച്ച് പൾപ്പ് പോലെ ആക്കണം. 

ഇനി ചുവടു കട്ടിയുള്ള പാത്രം എടുക്കാം. അടിക്ക് പിടിക്കാൻ പാടില്ല. അതിലേക്കു മാങ്കോ പൾപ്പ് ഒഴിക്കാം. 

ഇളക്കി കൊണ്ടിരിക്കണം. നല്ല പോലെ കുറുകി വരുമ്പോൾ പഞ്ചസാര ചേർക്കാം. പിന്നെയും കുറുക്കണം. 

അവസാനം നാരങ്ങാനീരും ചേർക്കണം.ഇനി ചൂട് പോയി കഴിഞ്ഞ ശേഷം പഞ്ചസാര ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കാം.

ആവശ്യം അനുസരിച്ചു ഫ്രിഡ്ജിൽ വച്ചിരിക്കുന്ന പൾപ്പും വെള്ളം ചേർത്ത് മിക്സിയിൽ ഒന്നുടെ അടിച്ചെടുക്കുന്നത് രുചി കൂട്ടും.. മാങ്കോ ഫ്രൂട്ടി തയ്യാറായി...

click me!