ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് ഷീന തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് ചെറുനാരങ്ങ. വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ പ്രതിരോധശേഷിക്കും ചര്‍മ്മത്തിനുമൊക്കെ നല്ലതാണ്. അതുപോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങളുളള, വൈവിധ്യമാർന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റിലും അടങ്ങിയിരിക്കുന്നു. എങ്കില്‍ നാരങ്ങയും ക്യാരറ്റും കൊണ്ടുള്ള കിടിലന്‍ ജ്യൂസ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
നാരങ്ങ- ഒരെണ്ണം
ക്യാരറ്റ് - പകുതി
പഞ്ചസാര- ആവശ്യത്തിന്
ഉപ്പ്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ക്യാരറ്റ് ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാർലേയ്ക്ക് ഇട്ടുകൊടുക്കുക. ഇനി അതിലേയ്ക്ക് ലെമൺ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇവ ഗ്ലാസില്‍ ഒഴിച്ചു കുടിക്കാം.
Also read: പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ ശംഖുപുഷ്പം ലെമണ്‍ ജ്യൂസ്; റെസിപ്പി