രുചികരവും ആരോഗ്യപ്രദവുമായ കുക്കുമ്പർ ലെമൺ ജ്യൂസ്‌ തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published Oct 11, 2024, 8:41 AM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്. 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

Latest Videos

undefined


വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കുക്കുമ്പര്‍. കുക്കുമ്പറിനൊപ്പം നാരങ്ങ കൂടി ചേര്‍ത്ത് ഒരു ഹെല്‍ത്തി ജ്യൂസ് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

വെള്ളരിക്ക - 2 കപ്പ് 
ഇഞ്ചി - 1 സ്പൂൺ 
പഞ്ചസാര - 2 സ്പൂൺ
നാരങ്ങാ നീര് - 1 നാരങ്ങ 
ചിയാ സീഡ്‌സ് - 2 സ്പൂൺ
വെള്ളം - 3 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം 

ആദ്യം വെള്ളരിക്ക ചെറിയ കഷ്ണങ്ങൾ ആയി എടുക്കുക. ശേഷം മിക്സിയുടെ ജാറിലേയ്ക്ക് വെള്ളരിക്ക, ഇഞ്ചി, നാരങ്ങ നീര്, വെള്ളം, പഞ്ചസാര എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി അരിച്ചു ഗ്ലാസിൽ ഒഴിക്കുക. ശേഷം അതിലേക്ക് ചിയാ സീഡ്‌സ് വെള്ളത്തിൽ കുതിർത്തത് കൂടി ചേർത്തു കൊടുക്കുക. ഇതോടെ കുക്കുമ്പർ ലെമൺ ജ്യൂസ്‌ റെഡി. 

Also read: കുരുമുളകിട്ട നാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി

youtubevideo

click me!