വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ചിക്കൻ ന്യൂഡിൽസ് പാസ്ത. രുചികരമായ ചിക്കൻ ന്യൂഡിൽസ് പാസ്ത തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
ന്യൂഡിൽസ്
പാസ്ത
ബീൻസ്
ക്യാപ്സിക്കം
കാരറ്റ്
കാബേജ്
എല്ലാം കൂടി നീളത്തിൽ ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
ചിക്കൻ ബ്രെസ്റ്റ് രണ്ടെണ്ണം
ബട്ടർ കാൽ കപ്പ്
മൈദാ രണ്ടു റ്റേബിൾസ്‌പൂൺ
പാൽ ഒരു കപ്പ്/ ഒന്നര കപ്പ്
ഇറ്റാലിയൻ സീസണിങ് ആവശ്യത്തിന്
പച്ചമുളക് രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം പാസ്ത ഉപ്പിട്ട് വേവിച്ചു വയ്ക്കണം.
ചിക്കൻ ബ്രെസ്റ്റ് നീളത്തിൽ അരിഞ്ഞ ശേഷം ഉപ്പും കുരുമുളകും ചേർത്ത് വെള്ളത്തിൽ വേവിച്ചെടുക്കാം. ശേഷം ചിക്കൻ കോരി മാറ്റാം.
ഇനി പച്ചക്കറികളും പച്ചമുളകും എല്ലാം ബട്ടറിൽ വഴറ്റി മാറ്റിവയ്ക്കണം.
ഇനി സോസ് ഉണ്ടാക്കാം. ഒരു പാനിൽ ബട്ടർ ചൂടാക്കണം. വളരെ ചെറിയ തീയിൽ വേണം ചെയ്യാൻ. ഇനി മൈദാ ചേർക്കാം. നല്ല പോലെ ഇളക്കി കൊണ്ടിരിക്കണം.
ഹാൻഡ് ബിറ്റർ ഉപയോഗിച്ചാൽ നല്ലത്. മൈദയുടെ നിറം മാറരുത്. അല്പം അല്പമായി പാല് ചേർക്കാം. ഇളക്കി കൊണ്ടേയിരിക്കണം. എല്ലാം കൂടി യോജിച്ചു കഴിഞ്ഞാൽ ഇറ്റാലിയൻ സീസണിങ്ങും ഉപ്പും ചേർക്കാം.
വഴറ്റി വച്ചിരിക്കുന്ന പച്ചക്കറികളും ചേർക്കാം. വേവിച്ചു വച്ചിരിക്കുന്ന ചിക്കനും ചേർക്കാം. അവസാനം പാസ്റ്റയും ചേർത്തിളക്കി എടുക്കാം. ചൂടോടെ കഴിക്കാം.