അടിപൊളി 'ചിക്കൻ ഫ്രൈസ്' തയ്യാറാക്കാം

By Neenu Samson  |  First Published Jul 31, 2019, 3:26 PM IST

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ചിക്കൻ ഫ്രൈസ്. രുചികരമായി ചിക്കൻ ഫ്രൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..


വേണ്ട ചേരുവകൾ...

ചിക്കൻ ബ്രെസ്റ്റ്                                       2 എണ്ണം
മുളക് പൊടി                                       അര ടീസ്പൂൺ
ഉപ്പ്                                                         ആവശ്യത്തിന്
എണ്ണ                                                      ആവശ്യത്തിന്
ബ്രഡ് ക്രമ്പ്സ്                                         ആവശ്യത്തിന്
മുട്ട                                                             1 എണ്ണം

Latest Videos

തയ്യാറാക്കുന്ന വിധം...

ചിക്കൻ നീളത്തിൽ മുറിക്കുക. ഒരു വിരളിന്റെ വലുപ്പത്തിൽ. ഇനി ഉപ്പും മുളക് പൊടിയും ചേർത്ത് അര മണിക്കൂർ വയ്ക്കുക. ശേഷം എണ്ണയിൽ വറുത്ത് കോരാം.

മുട്ട നന്നായി അടിച്ചു വയ്ക്കുക.‌‌

ഇനി എണ്ണയിൽ വറുത്ത ചിക്കൻ കഷ്ണങ്ങൾ മൊട്ടയിൽ മുക്കി പിന്നീട് ബ്രഡ് ക്രമ്പ്സിൽ മുക്കി അതെ എണ്ണയിൽ വറുത്ത് എടുക്കുക.

ക്രിസ്‍പി ചിക്കൻ ഫ്രൈസ് തയ്യാറായി. തക്കാളി സോസിന്റെ കൂടെ കഴിക്കാവുന്നതാണ്.

click me!