അടിപൊളി 'ബട്ടർ മുറുക്ക്'തയ്യാറാക്കാം

By Neenu Samson  |  First Published Jun 7, 2019, 5:05 PM IST

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബട്ടർ മുറുക്ക്. രുചികരമായ ബട്ടർ മുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.


വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബട്ടർ മുറുക്ക്. രുചികരമായ ബട്ടർ മുറുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ...

Latest Videos

അരിപൊടി                                                 2  കപ്പ്
കടലമാവ്                                                    1  കപ്പ്
ബട്ടർ                                                        3 ടേബിൾസ്പൂൺ
വെള്ളം                                                          1  കപ്പ്
എള്ള്                                                     2  ടേബിൾസ്പൂൺ
എണ്ണ                                                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം അരിപ്പൊടിയും കടലമാവും ബട്ടറും നന്നായി തിരുമ്മി യോജിപ്പിച്ചെടുക്കണം. 

ഇനി എള്ള് ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം .

 അവസാനം കുറച്ചു കുറച്ചായി വെള്ളം ചേർത്ത് ഇടിയപ്പത്തിന്റെ മാവ് പരുവം ആക്കി എടുക്കണം. 

ശേഷം മുറുക്കിന്റെ അച്‌ ഉപയോഗിച്ച് എണ്ണയിൽ വറുത്തു കോരാം. 

ബട്ടർ മുറുക്ക് തയ്യാറായി...

click me!