ഒരു പാക്കറ്റ് ബ്രെഡ് കൊണ്ട് രണ്ട് കിടുക്കാച്ചി വിഭവങ്ങള്‍ തയ്യാറാക്കിയാലോ? ബ്രെഡ് വട്ടയപ്പവും ബ്രെഡ് ബോളും വീട്ടില്‍ തയ്യാറാക്കാം. ഷിബി ആരിഫ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ഒരു പാക്കറ്റ് ബ്രെഡ് കൊണ്ട് രണ്ട് കിടുക്കാച്ചി വിഭവങ്ങള്‍ തയ്യാറാക്കിയാലോ? ബ്രെഡ് വട്ടയപ്പവും ബ്രെഡ് ബോളും വീട്ടില്‍ തയ്യാറാക്കാം.
വേണ്ട ചേരുവകൾ
ബ്രെഡ് -1 പാക്കറ്റ്
മുട്ട- 6 എണ്ണം
പാൽ- ആവശ്യത്തിന്
പഞ്ചസാര- ആവശ്യത്തിന്
ഏലയ്ക്കാ പൊടിച്ചത്- 1 ടീസ്പൂൺ
നെയ്യ്- ആവശ്യത്തിന്
നട്സ്, കിസ്മിസ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബ്രെഡ് സൈഡ് മാറ്റിയതിന് ശേഷം ആ ബ്രെഡ് ഒന്ന് കുതിരാൻ ആവശ്യമായ പാൽ ഒഴിക്കുക. ശേഷം മുട്ടയും പഞ്ചസാരയും ഏലയ്ക്കാ പൊടിയും ചേർത്ത് ഒരു സ്പൂണ്‍ വെച്ച് നന്നായി ഇളക്കി എടുക്കുക (ബ്രെഡ് ഉടയാതെ ചെറിയ പീസ് ആയി ഉണ്ടെങ്കിലും കുഴപ്പമില്ല, വേവിക്കുമ്പോൾ റെഡി ആവും). ഇനി നട്സ്, കിസ്മിസ് നെയ്യിൽ വറുത്ത് കോരി മാറ്റിവെയ്ക്കുക. ഇനി നെയ്യ് തടവിയ ഒരു സ്റ്റീൽ പ്ലേറ്റിലോ കേക്ക് ടിനിലോ ബ്രെഡ് ബാറ്റർ ഒഴിച്ച് അതിന് മുകളിൽ വറുത്ത് വെച്ച നട്സ് മുകളിൽ വിതറി ഇടിയപ്പ ചേമ്പിൽ ആവിയിൽ വേവിക്കുക. ഇതോടെ നല്ല ടേസ്റ്റി ബ്രെഡ് വട്ടയപ്പം റെഡി.
ഇനി ബ്രെഡിന്‍റെ സൈഡ് ഒന്ന് പൊടിച്ചെടുത്ത് അതിൽ ആവശ്യത്തിന് പഞ്ചസാരയും തേങ്ങയും ഏലയ്ക്കാ പൊടിയും ചേർത്ത് കുഴക്കുക. ഒന്ന് ബോൾ ആക്കി നോക്കുമ്പോൾ ബോൾ ആകുന്നില്ലെങ്കിൽ 1-2 സ്പൂണ് പാല് ചേർത്ത് കുഴച്ച് ചെറിയ ബോൾ ആക്കി എണ്ണയിൽ വറുത്ത് കോരി എടുത്താൽ സ്വീറ്റ് ബ്രെഡ് ബോൾ റെഡി ആയി കിട്ടും.