ചെറിയ ഉള്ളി കൊണ്ട് കിടിലനൊരു അച്ചാർ

By Web Team  |  First Published Oct 1, 2021, 12:36 PM IST

ചെറിയ ഉള്ളി കൊണ്ട് ഒരു വെറെെറ്റി അച്ചാർ തയ്യാറാക്കാം... ചോറിനൊപ്പം മാത്രമല്ല ചപ്പാത്തി, ദോശ എന്നിവയ്ക്കുമൊപ്പവും ഈ അച്ചാർ കഴിക്കാം...


നിങ്ങളൊരു അച്ചാർ(pickle) പ്രേമിയാണോ...? ഏതൊക്കെ അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ട്....അൽപം വ്യത്യസ്തമായി ഒരു അച്ചാർ ഉണ്ടാക്കിയാലോ...ചെറിയ ഉള്ളി കൊണ്ട് ഒരു വെറെെറ്റി അച്ചാർ തയ്യാറാക്കാം... ചോറിനൊപ്പം(rice) മാത്രമല്ല ചപ്പാത്തി, ദോശ എന്നിവക്കൊപ്പവും ഈ അച്ചാർ കഴിക്കാം...എങ്ങനെയാണ് ഈ അച്ചാർ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

Latest Videos

undefined

ചെറിയ ഉള്ളി           ഒരു കിലോ
ഇഞ്ചി                        100 ഗ്രാം 
വെളുത്തുള്ളി         100 ഗ്രാം
പച്ചമുളക്                  5 എണ്ണം
മുളക് പൊടി             4 സ്പൂൺ
കറി വേപ്പില            3 തണ്ട്
നല്ലെണ്ണ                   200 ഗ്രാം
കായപ്പൊടി            1 സ്പൂൺ
ഉപ്പ്                         ആവശ്യത്തിന്
ഉലുവ                      1 സ്പൂൺ
മല്ലി പൊടി            അര സ്പൂൺ

തയ്യാറാകുന്ന വിധം...

നല്ലെണ്ണ ഒരു ചീന ചട്ടിയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് തോല് പൊളിച്ച ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിൽ നിന്നും കാൽ ഭാഗം ഉള്ളി മാറ്റി വയ്ക്കുക.ബാക്കി ഉള്ളി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, കറിവേപ്പില, കാൽ ഭാഗം ചെറിയ ഉള്ളി എന്നിവ നന്നായി വറുത്തു എടുക്കുക.

വറുത്ത കൂട്ട് മിക്സിയിൽ എണ്ണ ഇല്ലാതെ അരച്ച് എടുക്കുക. ചീന ചട്ടിയിൽ നല്ലെണ്ണ ബാക്കി ഉള്ളതിൽ അരച്ച കൂട്ടു ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് മുളക് പൊടി, മല്ലി പൊടി, കായ പൊടി എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.

വഴറ്റി വച്ചിട്ടുള്ള ചെറിയ ഉള്ളി കൂടെ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റി എടുക്കുക.
വായുകടക്കാത്ത ഒരു ബോട്ടിലിൽ ആക്കി സൂക്ഷിക്കുക. 

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ


 

click me!