ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന് ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നല്ല ചൂടുചോറും സാമ്പാറും ഉപ്പേരിയും പപ്പടവും അച്ചാറും കൂടെ എരിവും പുളിപ്പും നല്ല സ്വാദും ഉള്ള മാങ്ങ ചമ്മന്തിയും ആയാലോ. മാങ്ങയില്ലേ മുറ്റത്തെ മാവിൽ അല്ലെങ്കിൽ ഫ്രിഡ്ജിൽ... എന്നാപ്പിന്നെ വൈകണ്ട. രുചികരമായ മാങ്ങാ ചമ്മന്തി തയ്യാറാക്കാം.
വേണ്ട ചേരുവകൾ
നല്ല മൂത്ത മാങ്ങ 1 മാങ്ങയുടെ പകുതി
തേങ്ങ ചിരകിയത് ഒരു പിടി
പച്ചമുളക് ആവശ്യത്തിന്
ഉപ്പ്
പാകത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കുക. വല്ലാതെ മയത്തിൽ അരക്കരുത്. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി മാങ്ങാ ചമ്മന്തി തയ്യാർ.
കിടിലൻ രുചിയിൽ ഹെല്‍ത്തി ഇഞ്ചി ചമ്മന്തി; റെസിപ്പി