പെെനാപ്പിൾ കൊണ്ടൊരു ഹെൽത്തി പുട്ട് തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണല്ലോ പുട്ട്. അരി പുട്ടും ഗോതമ്പ് പുട്ടൊന്നുമല്ലാതെ ഒരു വെറെെറ്റി പുട്ട് തയ്യാറാക്കിയാലോ? പെെനാപ്പിൾ കൊണ്ട് രുചികരമായ പുട്ട് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് പുട്ടുപൊടി ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പൈനാപ്പിളിന്റെ ജ്യൂസ് കുറേശ്ശെയായി ഒഴിച്ചുകൊടുക്കുക. അതിന്റെ ഒപ്പം തന്നെ അതിലേക്ക് പഞ്ചസാര ഇഷ്ടമുള്ളവർക്ക് ചേർത്താൽ മതി പഞ്ചസാരയുടെ മധുരവും പൈനാപ്പിളിന്റെ സ്വദും കൂടി ചേർന്ന് നല്ല മധുരമുള്ള പുട്ട് കഴിക്കണം എന്നുള്ളവർക്ക് മാത്രം പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. അല്ലേ എന്നുണ്ടെങ്കിൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുഴച്ചെടുക്കാവുന്നതാണ് പൈനാപ്പിളിന്റെ ആ ഒരു നനവ് മാത്രമേ ഇതിൽ പാടുള്ളൂ പൈനാപ്പിൾ ജ്യൂസ് ആയതുകൊണ്ട് തന്നെ പൊടി നന്നായിട്ട് കുഴച്ചെടുക്കാനും സാധിക്കും നന്നായിട്ട് ഇതൊന്നു കുഴച്ചെടുത്തിനു ശേഷം പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങയും പിന്നെ ആവശ്യത്തിന് പുട്ടുപൊടിയും ചേർത്തു കൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.
Read more ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം