തേങ്ങ അരയ്ക്കാതെ ചോറിന് കൂടെ കഴിക്കാൻ എളുപ്പത്തിൽ തക്കാളി മോര് കറി തയ്യാറാക്കിയാലോ. വെറും അഞ്ച് മിനുട്ട് കൊണ്ട് തയ്യാറാക്കാം ഈ സ്പെഷ്യൽ മോര് കറി...
തേങ്ങ അരയ്ക്കാതെ ചോറിന് കൂടെ കഴിക്കാൻ എളുപ്പത്തിൽ തക്കാളി മോര് കറി തയ്യാറാക്കിയാലോ. വെറും അഞ്ച് മിനുട്ട് കൊണ്ട് തയ്യാറാക്കാം ഈ സ്പെഷ്യൽ മോര് കറി...
വേണ്ട ചേരുവകൾ...
undefined
തക്കാളി 2 എണ്ണം
തൈര് 2 കപ്പ്
ഇഞ്ചി 2 സ്പൂൺ
പച്ചമുളക് 4 എണ്ണം
സവാള 1 എണ്ണം
മല്ലിയില കാൽ കപ്പ്
എണ്ണ 2 സ്പൂൺ
കടുക് 1 സ്പൂൺ
ചുവന്ന മുളക് 2 എണ്ണം
കറിവേപ്പില 2 തണ്ട്
തയ്യാറാക്കുന്ന വിധം...
തക്കാളി ചെറുതായി അരിഞ്ഞത് പച്ചമുളകും തൈരും ചേർത്ത് കുഴച്ച് മാറ്റിവയ്ക്കാം. ഒരു ചട്ടി വെച്ച് ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പിലയും, ചേർത്ത് അതിലേക്ക് പച്ചമുളക്, ചേർത്ത് കുറച്ചു മല്ലിയിലയും ചേർത്ത്, സവാള ചെറുതായി അരിഞ്ഞതും, ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. എല്ലാം നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കാം, വീണ്ടും നന്നായി വഴറ്റി പാകത്തിനായി വരുമ്പോൾ കുഴച്ചു വെച്ചിട്ടുള്ള തക്കാളി മിക്സ് ചേർത്തു കൊടുക്കാം . അത് നന്നായിട്ട് വഴറ്റാൻ വെക്കുക എല്ലാം നന്നായി വഴണ്ട് വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം. ആവശ്യത്തിനു ഉപ്പും ചേർക്കാം. ശേഷം അതിലേക്ക് നല്ല കട്ടി തൈര്ഒന്ന് മിക്സിയിൽ അടിച്ചതും കൂടി ചേർത്തു കൊടുക്കാം. തക്കാളി മോര് കറി തയ്യാർ
തയ്യാറാക്കിയത്:
ആശ രാജനാരായണൻ
Read more വഴുതനങ്ങ കറി ഇത് പോലെ ഉണ്ടാക്കി നോക്കു; റെസിപ്പി
വെണ്ടയ്ക്ക മോര് കറി തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
വെണ്ടയ്ക്ക 1 കപ്പ് (വട്ടത്തിൽ അരിഞ്ഞത്)
ഉള്ളി 1/4 കപ്പ്
പച്ചമുളക് 2 എണ്ണം
ഇഞ്ചി 1 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
ചുവന്ന മുളക് 2 എണ്ണം
മഞ്ഞൾ പൊടി 1/8 ടീസ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
വറുത്ത ജീരകപ്പൊടി 1/4 ടീസ്പൂൺ
തേങ്ങാപാൽ 1/2 കപ്പ്
മോര് 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 4 ടേബിൾസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് വെണ്ടയ്ക്ക വറുത്തെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിനു ശേഷം ജീരകം പൊട്ടിക്കുക. അതിലേക്കു ചെറുതായി അരിഞ്ഞു വച്ച ഉള്ളിയും പച്ചമുളകും, രണ്ട് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. വഴറ്റി വരുമ്പോൾ ലേശം മഞ്ഞൾപൊടിയും, മുളകുപൊടിയും, കുരുമുളക് പൊടിയും, കുറച്ചു ജീരകപ്പൊടിയും ഇട്ടു ഇളക്കുക. അതിലേക്കു ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ തേങ്ങാപാൽ ഒഴിച്ച് കൊടുത്ത് ഒന്ന് തിളപ്പിക്കുക. അതിലേക്കു ആവശ്യത്തിന് മോര് ഒഴിച്ച് ഇളക്കി തീ കെടുത്തുക. കുറച്ചു കറിവേപ്പില കൂടി ഇട്ടു കൊടുക്കുക.വിളമ്പുന്നതിന് മുൻപ് വറുത്തു വച്ച വെണ്ടയ്ക്ക അതിലേക്കു ഇട്ടു കൊടുക്കുക. വെണ്ടയ്ക്ക മോര് കറി തയ്യാർ.