ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ പപ്പടം തയ്യാറാക്കിയാലോ?. രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
പപ്പട പ്രിയരാണല്ലോ പലരും. ഇനി മുതൽ ചോറിനൊപ്പം കഴിക്കാൻ ഉരുളക്കിഴങ്ങ് കൊണ്ട് കിടിലൻ പപ്പടം തയ്യാറാക്കിയാലോ. വെറും മൂന്ന് ചേരുവകൾ കൊണ്ട് തയ്യാറാക്കാം രുചികരമായി ഉരുളക്കിഴങ്ങ് പപ്പടം.
വേണ്ട ചേരുവകൾ...
ഉരുളക്കിഴങ്ങ് 1 എണ്ണം
എണ്ണ 1/2 കപ്പ്
ഉപ്പ് അര സ്പൂൺ
തയ്യാറാക്കുന്ന വിധം...
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി ചെറുതായി അരിഞ്ഞ് നാലഞ്ച് വെള്ളത്തിൽ കഴുകിയശേഷം മിക്സി ജാറില് ഇട്ട് പേസ്റ്റാക്കി എടുക്കുക.തയ്യാറാക്കിയേക്കണേ പേസ്റ്റ് അളന്ന് അതിന്റെ രണ്ടരട്ടി വെള്ളം ചേർത്ത് ഈ ഒരു മാവ് കുറുക്കി എടുക്കുക. മാവ് കുറച്ച് തണുത്തതിനു ശേഷം ഒരു പ്ലാസ്റ്റിക് കവർ എണ്ണ തടവി ആവശ്യനുസരിച്ച് സൈസിൽ കോരിയൊഴിച്ച് ചിപ്സ് റെഡിയാക്കാം.വേലിൽ അല്ലെങ്കിൽ ഫാന്റടിയിൽ വച്ച് ഉണക്കിയെടുത്താൽ എളുപ്പത്തിൽ ഹോം മെയ്ഡ് പൊട്ടറ്റോ പപ്പടം തയ്യാർ...