ഓറഞ്ച് ജ്യൂസ് ഇനി അൽപം വ്യത്യസ്തമായി തന്നെ തയ്യാറാക്കാം. ഓറഞ്ചും ഗ്ലൂക്കോസും ചേർത്തുള്ള ഒരു ഹെൽത്തി ജ്യൂസ് തയ്യാറാക്കിയാലോ...
ജ്യൂസുകൾ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. വിവിധ രുചിയിലുള്ള ജ്യൂസുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം.
ഓറഞ്ചിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് ജ്യൂസ് ഇനി അൽപം വ്യത്യസ്തമായി തന്നെ തയ്യാറാക്കാം. ഓറഞ്ചും ഗ്ലൂക്കോസും ചേർത്തുള്ള ഒരു ഹെൽത്തി ജ്യൂസ് തയ്യാറാക്കിയാലോ...
വേണ്ട ചേരുവകൾ...
undefined
ഓറഞ്ച് 2 എണ്ണം
ഗ്ലൂക്കോസ് 2 ടീസ്പൂൺ
വെള്ളം ഒരു ഗ്ലാസ്
തയ്യാറാക്കുന്ന വിധം...
ഓറഞ്ച് തോലും കുരുവും കളഞ്ഞു മിക്സിയിൽ അരച്ച് ജ്യൂസ് എടുത്തു അതിലേക്കു പഞ്ചസാര ചേർക്കാതെ ഗ്ലൂക്കോസ് മാത്രമായി ചേർത്ത് വെള്ളവും ചേർത്ത് നന്നായി അടിച്ചു കുടിക്കാവുന്നതാണ്. പെട്ടെന്നു ഷീണം മാറാൻ നല്ലതാണ് ഈ ജ്യൂസ്.
തയ്യാറാക്കിയത്:
ആശ രാജനാരായണമൻ
Read more : എളുപ്പം തയ്യാറാക്കാം ഫ്രൂട്ട് സേമിയ കസ്റ്റർഡ്; റെസിപ്പി