മോമോസിനൊപ്പമുള്ള ചമ്മന്തി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Sep 18, 2024, 9:09 AM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന് പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ഇന്ന് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പലഹാരമാണ് മോമോസ്. മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്. മോമോസിനൊപ്പം കഴിക്കാൻ രുചികരമായ ചമ്മന്തി നമ്മൾ കിട്ടാറില്ലേ. ഇനി മുതൽ മോമോസ് ചമ്മന്തി വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • തക്കാളി                                                                2 എണ്ണം 
  • കാശ്മീരി മുളക്                                                    5 എണ്ണം 
  • ഇഞ്ചി                                                                     1 സ്പൂൺ 
  • വെളുത്തുള്ളി                                                     10 അല്ലി 
  • പച്ചമുളക്                                                              1 എണ്ണം 
  • സ്പ്രിംഗ് ഒണിയൻ                                             2 സ്പൂൺ 
  • നാരങ്ങ നീര്                                                        1 സ്പൂൺ 
  • ഉപ്പ്                                                                          1 സ്പൂൺ 
  • പഞ്ചസാര                                                             1/2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

തക്കാളി നല്ലപോലെ കനലിൽ ഒന്ന് ചുട്ടെടുക്കുക. അല്ലെങ്കിൽ വെള്ളത്തിൽ നന്നായിട്ട് വേവിച്ചെടുക്കുക. മുഴുവനായിട്ടും കളഞ്ഞതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി, വെളുത്തുള്ളി, നാരങ്ങാനീര്, ഉപ്പ്, പഞ്ചസാര, സ്പ്രിങ് ഒണിയൻ, പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക.  കാശ്മീരി മുളക് അരമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തതിനു ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കാത്തതിനു ശേഷം ഇതെല്ലാം നന്നായിട്ടൊന്ന് അരച്ചെടുക്കുക ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിനെ നല്ലപോലെ ചൂടായി കഴിയുമ്പോൾ ഈ ഒരു ചട്ട്ണി അതിലേക്ക് ഇട്ടു കൊടുത്ത് വീണ്ടും നന്നായിട്ട് ചൂടാക്കിയെടുക്കുക. ഇത് കുറച്ചധികം കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന ഒന്നാണ്. 

കിടിലൻ രുചിയിൽ അവല്‍ ചമ്മന്തി തയ്യാറാക്കിയാലോ?

 


 

click me!