ചൂട് ചായയ്‌ക്കൊപ്പം കഴിക്കാൻ ഒരു ചൂടൻ നാലുമണി പലഹാരം; റെസിപ്പി

By Web Team  |  First Published Mar 22, 2022, 1:56 PM IST

വെെകുന്നേരം ചായയുടെ കൂടെ വടയും പഫ്സും ഒക്കെ കഴിച്ച് മടുത്തുവെങ്കിൽ ഒരു വെറെെറ്റി പലഹാരം തയ്യാറാക്കിയാലോ?


വെെകുന്നേരം ചായയുടെ കൂടെ കഴിക്കാൻ എന്തെങ്കിൽ പലഹാരം ഉണ്ടെങ്കിൽ നമ്മൾ എല്ലാവരും ഹാപ്പിയാണ്. ​​ഗോതമ്പ് പൊടിയും കുറച്ച് മസാല കൂട്ടുമെല്ലാം ചേർത്തൊരു പലഹാരമാണിത്. തയ്യാറാക്കാം ഒരു സ്പെഷ്യൽ പലഹാരം...

വേണ്ട ചേരുവകൾ...

Latest Videos

undefined

പൂരി തയ്യാറാക്കാൻ...

ഗോതമ്പു പൊടി           1 കപ്പ്‌
റവ                                 2 ടേബിൾസ്പൂൺ 
എണ്ണ                              1 ടീസ്പൂൺ 
ഉപ്പ്                                ആവശ്യത്തിന്
വെള്ളം                        ആവശ്യത്തിന് 

മസാല തയ്യാറാക്കാൻ...

കടലമാവ്                           3 ടേബിൾ സ്പൂൺ
മുളക് പൊടി                       1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി     1/2 ടീസ്പൂൺ
മല്ലിപൊടി                          3/4 ടീസ്പൂൺ
ചാറ്റ് മസാല                      1/2 ടീസ്പൂൺ
ഉപ്പ്                                     ആവശ്യത്തിന്

വേണ്ട ചേരുവകൾ...

ചെറുപയർ പരിപ്പ് കുതിർത്തത്  2 ടേബിൾ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് -1/4 കപ്പ്‌
മല്ലിയില -2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ഗോതമ്പു പൊടിയും റവയും ആവശ്യത്തിന് വെള്ളം ചേർത്ത് പൂരിക്ക് പാകത്തിൽ കുഴച്ചെടുക്കുക. ലേശം എണ്ണ മുകളിൽ തടവി 10 മിനിറ്റ് അടച്ചു വയ്ക്കുക.കടലമാവും മസാലകളും കുറച്ചു വെള്ളം ചേർത്ത്  മിക്സ് ചെയ്തു വയ്ക്കുക. കുറച്ചു കട്ടിയിൽ തേക്കുവാൻ ഉള്ള പരുവത്തിൽ ആയിരിക്കണം മിക്സ് ചെയേണ്ടത്. ശേഷം പൂരിക്ക് പരത്തുന്ന പോലെ കുറച്ചു കനത്തിൽ വട്ടത്തിൽ ഗോതമ്പു മാവ് പരത്തി എടുക്കുക. അതിനു മുകളിലേക്കു കടലമാവിന്റെ കൂട്ട് തേച്ചു കൊടുക്കുക. അതിന്റെ മുകളിൽ കുതിർത്ത ചെറുപയർ പരിപ്പും സവാളയും മല്ലിയിലയും ഇട്ടു കൊടുക്കുക. ചെറുതായി ഒന്ന് അമർത്തി വച്ചു കൊടുക്കുക.നല്ല ചൂടായ എണ്ണയിൽ ഇട്ടു പൂരി വറുക്കുന്ന പോലെ വറുത്തെടുക്കാം.വൈകീട്ട് ചായകൊപ്പൊമോ രാവിലെ ബ്രേക്ഫാസ്റ് ആയോ കഴിക്കാം.

തയ്യാറാക്കിയത്:
പ്രഭ,
ബാം​ഗ്ലൂർ

click me!