ശർക്കര കൊണ്ട് രുചികരമായ പുട്ട് വീട്ടില്‍ തയ്യാറാക്കാം തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ശർക്കര കൊണ്ട് രുചികരമായ പുട്ട് വീട്ടില്‍ തയ്യാറാക്കാം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പുട്ട് പൊടി - 2 പുട്ട് പൊടി
ശർക്കര - 1 കപ്പ്
തേങ്ങ - 1/2 മുറി തേങ്ങ
മഞ്ഞൾ പൊടി -1 മഞ്ഞൾ പൊടി
നെയ്യ് -2 സ്പൂൺ
ഉപ്പ് - 1 സ്പൂൺ
വെള്ളം -1/2 കപ്പ്
തയ്യാറാകുന്ന വിധം
പുട്ടു പൊടിയിൽ ഒരു നുള്ള് മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴക്കുക. ഇനി അതിലേക്ക് ശർക്കര വെള്ളത്തിൽ അലിയിച്ചു ചേർത്തു പുട്ട് പൊടിയിൽ ചേർത്ത് കുഴക്കാം. ഇനി കുറച്ച് നെയ്യും കൂടി ചേർത്തു കുഴച്ചു എടുക്കുക. ശേഷം പുട്ട് കുറ്റിയിൽ തേങ്ങയും പുട്ട് പൊടിയും ചേർത്തു നിറച്ചു ആവിയിൽ വേവിച്ചു എടുക്കുക. ഇതോടെ രുചികരമായ ശര്‍ക്കര പുട്ട് റെഡി.
Also read: കുട്ടികള്‍ക്ക് കൊടുക്കാം ഹെല്‍ത്തി ക്യാരറ്റ് പുട്ട്; റെസിപ്പി