ഹെൽത്തിയും ടേസ്റ്റിയും; ചക്കക്കുരു കൊണ്ട് ഒരു സ്പെഷ്യൽ തോരൻ

By Neenu Samson  |  First Published Jul 5, 2021, 4:32 PM IST

ചക്കക്കുരു കൊണ്ട് ഒരു വ്യത്യസ്ത വിഭവം ഉണ്ടാക്കിയാലോ...ചക്കക്കുരു ചീര തോരനാണ് സംഭവം...ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ....


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചക്കക്കുരു. സിങ്ക്, അയൺ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിലുണ്ട്. ചക്കക്കുരു കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ചക്കക്കുരു കൊണ്ട് ഒരു വ്യത്യസ്ത വിഭവം ഉണ്ടാക്കിയാലോ...ചക്കക്കുരു ചീര തോരനാണ് സംഭവം...ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ....

വേണ്ട ചേരുവകൾ...

Latest Videos

ചക്കക്കുരു                  1 കപ്പ് 
ചീര                             3 കപ്പ്
വെളിച്ചെണ്ണ                 2 ടീസ്പൂൺ
കടുക്                         1 ടീസ്പൂൺ
തേങ്ങാപ്പീര                 1/4 കപ്പ്
വറ്റൽമുളക്                4 എണ്ണം
ചുവന്നുള്ളി                 2 എണ്ണം
കറിവേപ്പില                 ആവശ്യത്തിന്
മഞ്ഞൾപൊടി           1/2 ടീസ്പൂൺ
ജീരകം                      1/4 ടീസ്പൂൺ
വെളുത്തുള്ളി            2 അല്ലി
ഉപ്പ്                            ആവശ്യത്തിന്     
പച്ചമുളക്                  4 എണ്ണം

തേങ്ങാക്കൂട്ട് തയ്യാറാക്കാം...

തേങ്ങയും ചുവന്നുള്ളിയും മഞ്ഞൾപൊടിയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും ഉപ്പും എല്ലാം കൂടി മിക്സിയിൽ ഒന്ന് ചതച്ചു എടുക്കണം. ചക്കക്കുരു അൽപം ഉപ്പ് ചേർത്ത് വേവിച്ചു എടുക്കാം.    

ഇനി തോരൻ തയ്യാറാക്കാം :

ചീനച്ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കാം. ഇനി വെളിച്ചെണ്ണ ചൂടായ  ശേഷം കടുക് പൊട്ടിക്കാം. കറിവേപ്പില ഇട്ടുകൊടുക്കാം. ശേഷം വറ്റൽമുളകും. രണ്ടു മിനിറ്റു വഴറ്റിയ ശേഷം തേങ്ങാക്കൂട്ട് ചേർക്കാം . പച്ചമണം മാറിയ ശേഷം ചീര ചേർക്കാം. കൂടെ വേവിച്ച് വച്ചിരിക്കുന്ന ചക്കക്കുരുവും ചേർക്കാം. എല്ലാം കൂടി നന്നായി  ഇളക്കി യോജിപ്പിച്ചു എടുക്കാം.

സ്പെഷ്യൽ ബട്ടർ ഫ്രൂട്ട് ഷേക്ക്‌; എളുപ്പം തയ്യാറാക്കാം

തയ്യാറാക്കിയത്;
നീനു സാംസൺ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!