വീട്ടിലുണ്ടാക്കാം അടിപൊളി രുചിയില്‍ എ​ഗ് ബ്രൊക്കോളി സാൻഡ്‌വിച്ച്

By Web TeamFirst Published Jul 9, 2024, 12:00 PM IST
Highlights

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു അടിപൊളി സാന്‍ഡ് വിച്ച്. ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ് 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

 

Latest Videos

ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ എ​ഗ് ബ്രൊക്കോളി സാൻഡ്‌വിച്ച് ഉണ്ടാക്കി നോക്കിയാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു അടിപൊളി സാൻഡ് വിച്ച്. 

വേണ്ട ചേരുവകൾ

  • ബ്രെഡ്                                    4 സ്ലെെസ് 
  • മുട്ട                                            4  എണ്ണം
  • ബ്രൊക്കോളി                        1 കപ്പ്
  • ക്യാരറ്റ് ​ഗ്രേറ്റ് ചെയ്തത്           1/4 കപ്പ്
  • സവാള                                    1/4 കപ്പ് ചെറുതായി അരിഞ്ഞത്
  •  Spring onion                             1/4 കപ്പ്
  • കുരുമുളക്                             1/4 സ്പൂൺ
  • ഒറിഗാനോ                            1/4 സ്പൂൺ
  • ഉപ്പ്                                            ആവശ്യത്തിന്
  • മയോന്നൈസ്                        1/2 cup 
  • തക്കാളി സോസ്                    ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം മുട്ട പുഴുങ്ങി പൊളിച്ചത് ഗ്രേറ്റ് ചെയ്ത് എടുക്കുക. ബ്രൊക്കോളി ഒന്ന് ആവി കയറ്റിയതിനു ശേഷം ചെറുതായി അരിഞ്ഞ് എടുക്കുക. ഒരു പാത്രത്തലേക്ക് ഗ്രേറ്റ് ചെയ്ത മുട്ടയും ക്യാരറ്റും സവാള സ്പ്രിങ്ങ് ഒണിയനും ബ്രോക്കോളിയും പെപ്പർ പെടിയും ഒറിഗാനോയും ഉപ്പും മയോണയ്സും നന്നായി മിക്സ് ചെയ്ത് എടുക്കുക .ഇത് ബ്രെഡിന്റെ മുകളിൽ ഫില്ല്ചെയ്ത് വെറൊരു ബ്രഡ് കൊണ്ട് കവറു ചെയ്യുക. എത്ര ലെയർ വേണം എങ്കിലും ഇതുപോലെ ചെയ്ത് എടുക്കാം . ഇഷ്ടമുള്ള രൂപത്തിൽ കട്ട്ചെയ്ത് കഴിക്കാം. എ​ഗ് ബ്രൊക്കോളി സാൻഡ്‌വിച്ച് തയ്യാർ.

കിടിലൻ രുചിയിൽ ബ്രെഡ് മസാല തോരൻ ; ഈസി റെസിപ്പി

 

click me!