ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ഗുണങ്ങൾ നൽകുന്നു. പ്രത്യേകിച്ച്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും.
രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് പുറമേ ചെമ്പരത്തി ചായ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. രുചികരമായ ചെമ്പരത്തി ചായ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാവുന്നതാണ്.
വേണ്ട ചേരുവകൾ
ഏലയ്ക്ക 1 എണ്ണം
ഗ്രാമ്പൂ 2 എണ്ണം
കറുവപ്പട്ട 1 കഷ്ണം
വെള്ളം 2 ഗ്ലാസ്
ചെമ്പരത്തി പൂവ് 10 എണ്ണം
മധുരത്തിന് തേനോ ശർക്കരയോ ചേർക്കാം
തയ്യാറാക്കുന്ന വിധം
രണ്ട് ഗ്ലാസ്സ് വെള്ളത്തിലേയ്ക്ക് കറുവപ്പട്ട, പൂവ്, ഏലയ്ക്ക എന്നിവ ചേർത്ത് ഒരു മിനിട്ട് തിളച്ച ശേഷം തീ ഓഫ് ചെയ്യുക. ഇതളുകളാക്കി കഴുകി എടുത്ത പൂക്കൾ വെള്ളത്തിലിട്ട 5 മിനുട്ട് അടച്ചു വച്ചശേഷം അരിച്ചെടുത്ത ശേഷം കുടിക്കാവുന്നതാണ്. മധുരം വേണമെങ്കിൽ തേനോ ശർക്കരയോ ചേർക്കാം.
N:B: അഞ്ച് ഇതൾ ചെമ്പരുത്തി പൂവ് ആണ് ഉപയോഗിക്കുക.
ഹെല്‍ത്തി ലെമൺ മിന്‍റ് ചായ തയ്യാറാക്കാം; റെസിപ്പി