ഓട്സ് കൊണ്ട് ധാരാളം വിഭവങ്ങൾ നിങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. ഇനി മുതൽ ഓട്സ് കൊണ്ട് ഒരു സൂപ്പർ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? ഇത് പ്രഭാതഭക്ഷണമായും കഴിക്കാം.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഓട്സ്. ഫെെബർ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഓട്സ് കൊണ്ട് സഹായകമാണ്.
ഓട്സ് കൊണ്ട് ധാരാളം വിഭവങ്ങൾ നിങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. ഇനി മുതൽ ഓട്സ് കൊണ്ട് ഒരു സൂപ്പർ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ? ഇത് പ്രഭാതഭക്ഷണമായും കഴിക്കാം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഓട്സ് മിൽക്ക് ഷേക്ക്...
undefined
വേണ്ട ചേരുവകൾ...
ബദാം 15 എണ്ണം
ഓട്സ് 3 ടേബിൾ സ്പൂൺ
ഈന്തപ്പഴം 4 എണ്ണം
ആപ്പിൾ 1 എണ്ണം
തയ്യാറാക്കുന്ന വിധം...
ആദ്യം ബദാം തലേ ദിവസം തന്നെ കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നതിന് ശേഷം തൊലി കളഞ്ഞ് വയ്ക്കുക. ശേഷം ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക.
(കുട്ടികൾക്ക് കൊടുക്കുമ്പോൾ വെള്ളത്തിന് പകരം പാൽ ചേർക്കുക). ശേഷം ആപ്പിൾ വച്ച് അലങ്കരിച്ച ശേഷം കഴിക്കാം..
Read more ഗ്രീൻ പീസ് കൊണ്ട് കിടിലനൊരു വട ; റെസിപ്പി