പ്രോട്ടീൻ, ഫൈബർ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ഗ്രീൻ പീസ്. 100 ഗ്രാം ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്ന ശരാശരി കലോറി 78 കലോറിയാണ്. ഗ്രീൻപീസിലെ നാരുകൾ മികച്ച ദഹനത്തിന് സഹായിക്കും. ഗ്രീൻ പീസ് കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാം.
വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ പോഷകമൂല്യമേറിയ ഒന്നാണ് ഗ്രീൻപീസ്. പ്രോട്ടീൻ, ഫൈബർ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ഗ്രീൻ പീസ്. 100 ഗ്രാം ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്ന ശരാശരി കലോറി 78 കലോറിയാണ്. ഗ്രീൻപീസിലെ നാരുകൾ മികച്ച ദഹനത്തിന് സഹായിക്കും. ഗ്രീൻ പീസ് കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാം. ഗ്രീൻ പീസ് കൊണ്ട് ചായയ്ക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ...
വേണ്ട ചേരുവകൾ...
undefined
ഗ്രീൻ പീസ് (ഫ്രഷ് ) 1/2 കിലോ
പച്ച മുളക് 4 എണ്ണം
ചുവന്ന മുളക് ചതച്ചത് 3 സ്പൂൺ
കറിവേപ്പില 2 തണ്ട്
മല്ലിയില 4 സ്പൂൺ
ചാറ്റ് മസാല 1 സ്പൂൺ
അരിപൊടി 2 സ്പൂൺ
റവ 2 സ്പൂൺ
ഇഞ്ചി 1 കഷ്ണം
ഗരം മസാല 1 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കടല മാവ് 1 സ്പൂൺ
ജീരകം 1 സ്പൂൺ
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ഫ്രഷ് ഗ്രീൻ പീസ് കുറച്ചു വെള്ളത്തിൽ നന്നായി വേകിച്ചു എടുക്കുക. വേകിച്ച ഗ്രീൻ പീസ് തണുക്കുമ്പോൾ മിക്സിയുടെ ജാറിലേക്ക് മാറ്റി പച്ചമുളക്, ഇഞ്ചി, ജീരകം, കറി വേപ്പില എന്നിവ ചേർത്ത് ചതച്ചു എടുക്കുക. അരച്ച കൂട്ടു മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക്, റവ, അരിപൊടി, കടലമാവ്, ചാറ്റ് മസാല, ഗരം മസാല, ഉപ്പ്, സവാള, മല്ലിയില എന്നിവയും ചേർത്ത് നന്നായി കുറച്ചു എടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല, കുഴച്ച മിക്സ് ഒരു ബോൾ ഷേപ്പ് ആക്കി എടുത്തു ഒന്ന് അമർത്തി, പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് ഓരോന്നായി വച്ചു തീ കുറച്ചു വച്ചു നന്നായി വറുത്തു എടുക്കുക.
തയ്യാറാക്കിയത്:
ആശ രാജനാരായണൻ
വാഴയിലയിൽ നാടൻ അയല മീൻ പൊള്ളിച്ചത്; റെസിപ്പി