മുട്ട കൊണ്ടൊരു സിംപിൾ സ്നാക്ക് ; റെസിപ്പി

By Web Team  |  First Published Nov 18, 2024, 3:35 PM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

വീട്ടിൽ മുട്ട ഉണ്ടെങ്കിൽ വളരെ എളുപ്പം തയ്യാറാക്കാം ഒരു കിടിലൻ സ്നാക്ക്. 

വേണ്ട ചേരുവകൾ 

  • മുട്ട                                               2 എണ്ണം 
  • കാശ്മീരി മുളക് പൊടി           1/2 സ്പൂൺ 
  • മഞ്ഞൾ പൊടി                         1/2 സ്പൂൺ 
  • കുരുമുളക് പൊടി                   1/4 സ്പൂൺ 
  • എണ്ണ                                            4 സ്പൂൺ 
  • അരി പൊടി                             1/2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

മുട്ട ആദ്യം കുറച്ച് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് പുഴുങ്ങി എടുക്കുക. പുഴുങ്ങിയ മുട്ടയുടെ തോട് മുഴുവനായിട്ടും കളഞ്ഞതിനുശേഷം അതിനെ രണ്ടായിട്ട് മുറിച്ചെടുക്കുക. ഇനി ഒരു മസാല ഉണ്ടാക്കിയെടുക്കണം. അതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടി കുരുമുളകുപൊടി ഒപ്പം തന്നെ ക്രിസ്പിയായി കിട്ടുന്നതിന് കുറച്ച് അരിപ്പൊടി, മഞ്ഞൾപൊടി എന്നിവ ഒരു സ്പൂൺ വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക. ശേഷം  ഈ മസാല മുട്ടയിൽ മുഴുവനായിട്ടും തേച്ച് പിടിപ്പിക്കുക. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് വച്ചുകൊടുത്ത് ചെറിയ തീയിൽ നല്ലപോലെ രണ്ട് സൈഡും മൊരിയിച്ച് എടുക്കുക.കുട്ടികളുടെ ബോക്സിൽ കൊടുത്തുവിടാൻ പറ്റിയ നല്ലൊരു സ്നേക്കാണിത്.  

സ്പെഷ്യൽ ഹെൽത്തി അവൽ കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി

 

click me!