ഈന്തപ്പഴവും ബദാമും ആപ്പിളുമെല്ലാം ചേർത്ത് ഹെൽത്തിയായൊരു ഷേക്ക് തയ്യാറാക്കിയാലോ...ഒട്ടും സമയം കളയാതെ പെട്ടെന്നു തയാറാക്കാവുന്ന ഒരു ഹെൽത്തി ഷേക്ക് രുചിക്കൂട്ട് ഇതാ..
പല രുചിയിലുള്ള ഷേക്കുകൾ നിങ്ങൾ തയ്യാറാക്കാറുണ്ടാകും. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഷേക്കുകൾ. ഈന്തപ്പഴവും ബദാമും ആപ്പിളുമെല്ലാം ചേർത്ത് ഹെൽത്തിയായൊരു ഷേക്ക് തയ്യാറാക്കിയാലോ...ഒട്ടും സമയം കളയാതെ പെട്ടെന്നു തയാറാക്കാവുന്ന ഒരു ഹെൽത്തി ഷേക്ക് രുചിക്കൂട്ട് ഇതാ...
വേണ്ട ചേരുവകൾ....
undefined
ആപ്പിൾ 1 എണ്ണം
ബദാം 10 എണ്ണം (കുതർത്ത് തൊലികളഞ്ഞത് )
ഈന്തപ്പഴം 5 എണ്ണം
തണുത്ത പാൽ 1 കപ്പ്
ഐസ് ക്യൂബ്സ് ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് തൊലി കളഞ്ഞ് കഷ്ണങ്ങൾ ആക്കിയ ആപ്പിൾ, ബദാം,ഈന്തപ്പഴം,പഞ്ചസാര കുറച്ചു പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് ഒന്ന് കൂടി അടിച്ചെടുത്താൽ രുചികരമായ ആപ്പിൾ മിൽക്ക് ഷേക്ക് തയാർ...
ആപ്പിൾ...
ആപ്പിളിൽ അയേൺ അടങ്ങിയത്കൊണ്ട് ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും. പതിവായി ആപ്പിൾ കഴിക്കുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആപ്പിളിലെ ആന്റിഓക്‌സിഡന്റ് അർബുദത്തെ ചെറുക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഈന്തപ്പഴം...
ദഹനവ്യവസ്ഥയെ സുഗമമായി നിലനിർത്താൻ ഈന്തപ്പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും ഉണ്ട്.
കാൽസ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കുന്നു.