ഇൻസ്റ്റഗ്രാമിലൂടെ ഒരു ഫുഡ് ബ്ലോഗർ പങ്കുവച്ച വീഡിയോ ആണിത്. വേഗത്തിൽ എങ്ങനെ ഒരു റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കാം എന്നതാണ് വീഡിയോയിലുള്ളത്.
ഇന്ന് ഫെബ്രുവരി 14. വാലന്റൈൻസ് ഡേ. മധുരമില്ലാതെ എന്ത് വാലന്റൈൻസ് ഡേ. ഏതൊരു പ്രത്യേക പരിപാടിയ്ക്കും ആദ്യം മനസിൽ ഓർമ്മ വരുന്നത് കേക്ക് ആയിരിക്കുമല്ലോ. പിറന്നാളിനും വിവാഹ വാർഷികം ഇങ്ങനെ എന്തിനും കേക്ക് ഉണ്ടാകുമല്ലോ..ഈ പ്രണയ ദിനത്തിൽ തയ്യാറാക്കാം ഒരു സ്പെഷ്യൽ കേക്ക്.
ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, വാഞ്ചോ എന്നിങ്ങനെ നിരവധി കേക്കുകൾ ഉണ്ട്. വാലന്റൈൻസ് ഡേ ദിനത്തോടനുബന്ധിച്ച് ഒരു കേക്കിന്റെ പഴയ വീഡിയോ വെെറലാകുന്നു. വ്യത്യസ്തമായി റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കുന്നതിന്റെ വീഡിയോ ആണത്.
undefined
ഇൻസ്റ്റഗ്രാമിലൂടെ ഒരു ഫുഡ് ബ്ലോഗർ പങ്കുവച്ച വീഡിയോ ആണിത്. വേഗത്തിൽ എങ്ങനെ ഒരു റെഡ് വെൽവെറ്റ് കേക്ക് തയ്യാറാക്കാം എന്നതാണ് വീഡിയോയിലുള്ളത്. ഒരു മഗും മൈക്രോവേവും ഏതാനും ചേരുവകളും ഉണ്ടെങ്കിൽ കേക്ക് റെഡി. കേക്ക് തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടവും വീഡിയോയിൽ കാണാം..
വേണ്ട ചേരുവകൾ...
പാൽ 3 ടേബിൾ സ്പൂൺ
നാരങ്ങാനീര്/ വിനാഗിരി അര ടീസ്പൂൺ
മൈദ നാല് ടീ സ്പൂൺ
പഞ്ചസാര 2 ടേബിൾ സ്പൂൺ
ബേക്കിങ് പൗഡർ കാൽ ടീസ്പൂൺ
കൊക്കോ പൗഡർ മുക്കാൽ ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ ഒന്നര ടേബിൾ സ്പൂൺ
വൈറ്റ് ചോക്ലേറ്റ് ചിപ്സ് 30 ഗ്രാം
റെഡ് ഫുഡ് കളറിങ്
ക്രീം ചീസ് 40 ഗ്രാം
തയ്യാറാക്കുന്ന വിധം...
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരു കപ്പിലിട്ട് മിക്സ് ചെയ്യുക. നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. കപ്പ് മൈക്രോവേവിൽ ഒരു മിനിറ്റ് പത്ത് സെക്കൻഡ് വക്കുക. ശേഷം മുകളിൽ ക്രീം ചീസ് ഇട്ട് പഞ്ചസാര പൊടിച്ചതു ചേർത്ത് കഴിക്കാം.
വാലന്റൈൻസ് ഡേ സ്പെഷ്യൽ റെസിപ്പി; 'ചോക്ലേറ്റിൽ പൊതിഞ്ഞ സ്ട്രോബെറി'