ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ, ഇഷ്ടമാകും

By Web Team  |  First Published Mar 7, 2024, 10:40 AM IST

പലർക്കും ഇഷ്ടമില്ലാത്ത വിഭവമാണ് ഉപ്പുമാവ്. ഇനി മുതൽ ഉപ്പുമാവ് ഇങ്ങനെ തയ്യാറാക്കി നോക്കൂ.. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകും. റവ കൊണ്ട് നല്ല ടേസ്റ്റി വെജിറ്റബിൾ ഉപ്പ്മാവ് തയ്യാറാക്കാം...ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്...
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ഉപ്പുമാവ്  ഉണ്ടാക്കുമ്പോൾ എപ്പോഴും ശരിയാവുന്നില്ല എന്ന പരാതി ഇതാ ഇവിടെ കഴിയുകയാണ്.. വളരെ രുചികരമായ ഉപ്പുമാവ് കിട്ടണമെങ്കിൽ ഇതുപോലെ തയ്യാറാക്കണം. 

വേണ്ട ചേരുവകൾ...

റവ                             3 കപ്പ്
പച്ചമുളക്                3 എണ്ണം 
സവാള                     2 എണ്ണം 
ഇഞ്ചി                        2 സ്പൂൺ 
ഉഴുന്ന്                        2 സ്പൂൺ 
എണ്ണ                          3 സ്പൂൺ 
കടുക്                       1 സ്പൂൺ 
ചുവന്ന മുളക്         3 എണ്ണം 
കറിവേപ്പില             2 തണ്ട് 
ക്യാരറ്റ്-                      1 എണ്ണം 
ഉപ്പ്                              1 സ്പൂൺ 
വെള്ളം                     3 ഗ്ലാസ്‌ 
തേങ്ങ                       1/2 മുറി തേങ്ങയുടെ

തയ്യാറാക്കുന്ന വിധം...

റവ ആദ്യമായിട്ട് ഒരു പാനിലേക്ക് ഇട്ടു കൊടുത്തു  നന്നായിട്ട് വാറുത്തെടുത്ത് മാറ്റിവയ്ക്കുക.. അതിനുശേഷം മറ്റൊരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ചേർത്ത് ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കാരറ്റ് ചേർത്ത്, പച്ചമുളക്, ഇഞ്ചിയും ചേർത്ത്, അതിലേക്ക് ചേർത്ത് അതിലേക്ക് കറിവേപ്പിലയും ചേർത്ത്, ഇത് നന്നായി വഴറ്റി ചിരകിയ തേങ്ങയും ചേർത്ത് നന്നായിട്ട്  മൂപ്പിച്ചെടുക്കുക. മൂത്തുകഴിയുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം, ഇത് നന്നായി തിളച്ചതിനു ശേഷം മാത്രം വറുത്ത റവ ചേർത്ത് കൊടുക്കുക. എല്ലാം നന്നായിട്ട് തിളച്ച് റവ നന്നായിട്ട് വിട്ടു വിട്ടു വരുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം, നല്ല ഉതിരുതരായിട്ടുള്ള ഉപ്പുമാവ് തയ്യാറാക്കി എടുക്കാം...

കുട്ടികൾക്ക് ഇഷ്ടമാകും ഈ സ്പെഷ്യൽ ന്യൂഡിൽസ് ; റെസിപ്പി

 

 

click me!