മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നാണ് ഉണ്ണിയപ്പം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ണിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നാണ് ഉണ്ണിയപ്പം. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ണിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..
വേണ്ട ചേരുവകൾ...
undefined
ഗോതമ്പു പൊടി 1.5 കപ്പ്
റവ 1/2 കപ്പ്
കട്ടിയുള്ള ശർക്കര പാനി 3/4 കപ്പ് ( മധുരത്തിനു അനുസരിച്ച് )
ചെറിയ പഴം 1 എണ്ണം
ഏലക്കായ പൊടിച്ചത് 1/4 ടീസ്പൂൺ
ജീരകം 1 ടീസ്പൂൺ
എള്ള് 1 ടീസ്പൂൺ
തേങ്ങാകൊത്ത് 1/4 കപ്പ്
ഉപ്പ് 1/8 ടീസ്പൂൺ
ബേക്കിങ് സോഡ 1/8 ടീസ്പൂൺ
നെയ്യ് 1 ടീസ്പൂൺ
എണ്ണ / നെയ്യ് ഉണ്ടാകുവാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
മിക്സിയുടെ ബ്ലെൻഡറിൽ ഗോതമ്പു പൊടിയും റവയും ഒരു നുള്ള് ഉപ്പും ശർക്കരയും പഴവും വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം ജീരകവും എള്ളും തേങ്ങാകൊത്തും ഒരു സ്പൂൺ നെയും ചേർത്തു ഇളക്കി 5 മിനിറ്റു അടച്ചു വയ്ക്കുക. 5 മിനിറ്റിനു ശേഷം ബേക്കിങ് സോഡ ചേർത്തു ഇളക്കുക. ചൂടായ ഉണ്ണിയപ്പകാരയിൽ എണ്ണയോ നെയ്യോ ഒഴിച്ചു ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം.
തയ്യാറാക്കിയത്:
പ്രഭ
ഓട്സ് കൊണ്ട് പൂരി ഈസിയായി തയ്യാറാക്കാം