തക്കാളി കൊണ്ടൊരു രസികൻ മുറുക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?. സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ചായയുടെ കൂടെ കഴിക്കാൻ ഒരു വ്യത്യസ്ത മുറുക്ക് തയ്യാറാക്കിയാലോ.തക്കാളി കൊണ്ട് കിടിലൻ മുറുക്ക് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
തക്കാളി ചെറുതായി മുറിച്ച് വെളുത്തുള്ളിയുമായി വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അരിപ്പൊടി, കടലമാവ്, മുളകുപൊടി, കുരുമുളക് പൊടി ജീരകം, കായപ്പൊടി, ഉപ്പ് , വെണ്ണ എന്നിവ നന്നായി യോജിപ്പിക്കുക. അതിലേക്ക് അരച്ച തക്കാളി കൂടി ചേർത്ത് മാവ് നല്ല മയത്തിലാക്കുക ( ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം ). സേവ നാഴിയിൽ മുറുക്കിന്റെ ചില്ലിട്ടതിനു ശേഷം മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് മുറുക്ക് പിഴിഞ്ഞ് ഇടുക.
വീട്ടിലുണ്ടാക്കാം അടിപൊളി രുചിയില്‍ ബീറ്റ്റൂട്ട് കേക്ക് ; റെസിപ്പി