സോയ കൊണ്ട് കിടിലൻ പായസം ; റെസിപ്പി

By Web Team  |  First Published Mar 23, 2024, 12:21 PM IST

വീട്ടിൽ സോയ ഇരിപ്പുണ്ടോ? എങ്കിൽ ഈസിയായി തയ്യാറാക്കാം സോയ കൊണ്ട് രുചികരമായ പായസം. പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

വേണ്ട ചേരുവകൾ...

സോയ                                                         100 ​ഗ്രാം 
ശർക്കര                                                     അരക്കിലോ ( ഉരുക്കിയത്)
ചൗവരി                                                 50 ​ഗ്രാം (തിളച്ച വെള്ളത്തിൽ കുതിർക്കണം)
ഏലയ്ക്ക                                                      1  ടീസ്പൂൺ
തേങ്ങാപ്പാൽ  ഒന്നാം പാൽ                     1 കപ്പ്
രണ്ടാം പാൽ                                                2 കപ്പ്
പഞ്ചസാര                                                    2  ടീസ്പൂൺ
നെയ്യ്                                                             50 ​ ഗ്രാം
അണ്ടിപരിപ്പ്, കിസ്മിസ്                             50 ​ ഗ്രാം
ഉപ്പ്                                                                ഒരു നുള്ള്
പഴം                                                              1  എണ്ണം
മിൽക്ക് മെയിഡ്                                       2  ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം സോയ തിളച്ച വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് പൊടിച്ചെടുക്കുക. ഒരു ഉരുളി അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ സേമിയ പൊടിച്ചത് ചേർക്കുക. ഇതിലേക്ക് രണ്ടാം പാൽ കുറച്ച് ചേർത്ത് വേവിക്കണം. വറ്റിവരുമ്പോൾ ഒരു ടേബിൽ സ്പൂൺ നെയ്യ് ചേർത്ത് വഴറ്റുക. ചൗവരി വേവിച്ചതും പഴം ഉടച്ചതും ചേർത്ത് നന്നായി വഴറ്റണം. ശേഷം ബാക്കി രണ്ടാം പാൽ ചേർത്ത് വറ്റിവരുമ്പോൾ ഒന്നാം പാൽ ചേർക്കുക. നന്നായി തിളച്ച് വരുമ്പോൾ മിൽക്ക് മെയ്ഡ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇറക്കി വയ്ക്കുക. ഇതിലേക്ക് ബാക്കി നെയ്യിൽ അണ്ടിപരിപ്പ്, കിസ്മിസ് എന്നിവ വറുത്തിടുക. 

Read more സോഫ്റ്റ് കൊഴുക്കട്ട തയ്യാറാക്കിയാലോ ? ഈസി റെസിപ്പി


 

click me!