ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
സൗന്ദര്യവർധക വസ്‍തുക്കളിലും പെർഫ്യൂമുകളിലും കുങ്കുമപ്പൂവ് ഉപയോഗിച്ച് വരുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈ സുഗന്ധവ്യജ്ഞനം. ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവ് ചേർക്കുന്നതിലൂടെ നിറയെ ഗുണങ്ങൾ നൽകുന്നു. കുങ്കുമപ്പൂ കൊണ്ട് ഇനി മുതൽ ഒരു വെറെെറ്റി ചായ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
കുങ്കുമ പൂവ് 5 എണ്ണം
പാൽ 2 ഗ്ലാസ്
പഞ്ചസാര 2 ഗ്ലാസ്
ചായ പൊടി 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് പാലിലൊഴിച്ച് ചൂടാക്കി എടുക്കുക. ചൂടായി തുടങ്ങുമ്പോൾ തന്നെ അതിലേക്ക് കുറച്ച് കുങ്കുമപ്പൂ ചേർത്തു കൊടുക്കുക. കുറച്ചുനേരം കുങ്കുമപ്പൂ പാലിൽ കുതിർത്ത് വച്ചതിനുശേഷം ചേർത്താലും വളരെ നല്ലതാണ്. അതിനുശേഷം അതിലേക്ക് വളരെ കുറച്ചു മാത്രം ചായപ്പൊടി ചേർത്ത് കൊടുത്ത് ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുത്തതിനുശേഷം ഇത് നന്നായിട്ടൊന്ന് അരിച്ചെടുക്കുക. ചൂടോടെ തന്നെ അതിന് മുകളിലോട്ട് ഒരു രണ്ട് കുങ്കുമപ്പു കൂടി ചേർത്തു കൊടുക്കുന്നത് നന്നായിരിക്കും.
Read more വെറെെറ്റി ഓറഞ്ച് ടീ എളുപ്പം തയ്യാറാക്കാം