പനീർ കൊണ്ടൊരു കിടിലൻ നാലുമണി പലഹാരം

By Web Team  |  First Published Mar 27, 2024, 2:52 PM IST

പനീർ കൊണ്ട് രുചികരമായ ഒരു പലഹാരം തയ്യാറാക്കിയാലോ?. ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്... 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

സ്റ്റാർട്ടർ ആയും സ്നാക്സ് ആയും വിളമ്പാൻ പറ്റുന്നതും എളുപ്പം തയ്യാറാക്കാവുന്നതും ആയ ത്രീ ഇൻ വൺ ബോൾസ്. തയ്യാറാക്കാം ഈ സ്പെഷ്യൽ വിഭവം..

വേണ്ട ചേരുവകൾ...

പനീർ                                             200 ഗ്രാം
കാരറ്റ്                                             150  ഗ്രാം
കോൺ                                          150 ഗ്രാം
പച്ചമുളക്                                     രണ്ടെണ്ണം
മല്ലിയില                                       ഒരു പിടി
ഉപ്പ്                                                 പാകത്തിന്
കുരുമുളക്പൊടി                     1 ടീസ്പൂൺ
ജീരകപ്പൊടി                              1/2 ടീസ്പൂൺ
ഗരംമസാല                                1/2 ടീസ്പൂൺ
ചാട്ട് മസാല                               1/2 ടീസ്പൂൺ 
മിക്സഡ് ഹെർബ്സ്                        2  ടീസ്പൂൺ
കോൺഫ്ലോർ                            2 ടീസ്പൂൺ
വെള്ളം                                       അര കപ്പ്
റസ്ക് പൊടി                              ആവശ്യത്തിന്
എണ്ണ വറുക്കാൻ                    ആവശ്യമായത് 
ഷെസ്വാൻ ചട്നി                    സെർവ് ചെയ്യാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം...

സ്റ്റെപ്പ് 1...

കോൺ പാകത്തിന് ഉപ്പു ചേർത്തിളക്കി ആവിയിൽ വേവിക്കുക.പനീർ ഗ്രേറ്റു ചെയ്തു വയ്ക്കുക.  കാരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തു വയ്ക്കുക. പച്ചമുളകും മല്ലിയിലയും പൊടിയായി അരിഞ്ഞു വയ്ക്കുക. വേവിച്ച കോൺ തരുതരുപ്പായി അരച്ചെടുക്കുക

സ്റ്റെപ്പ് 2...

ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്നതും അരച്ചു വച്ചിരിക്കുന്നതും അരിഞ്ഞു വച്ചിരിക്കുന്നതും പൊടി മസാലകളും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഉരുട്ടി 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

സ്റ്റെപ്പ് 3...

കോൺഫ്ലോർ അര കപ്പ് വെള്ളത്തിൽ കലക്കുക. എണ്ണ ചൂടാകുമ്പോൾ ഓരോ ബോൾസും കോൺഫ്ലോർ കലക്കിയതിൽ മുക്കി റസ്ക് പൊടി പൊതിഞ്ഞ് വറുത്തുകോരുക. ചൂടോടെ ഷെസ്വാൻ ചട്നിക്കൊപ്പം സെർവ് ചെയ്യാം.

വെറും മൂന്ന് ചേരുവകൾ മാത്രം മതി ; ഉരുളക്കിഴങ്ങ് പപ്പടം എളുപ്പം തയ്യാറാക്കാം

 


 

click me!