ഓട്സ്, ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇവ ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്ന് നമ്മെ സുരക്ഷിതരാക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും, പ്രമേഹം ചെറുക്കാനുമെല്ലാം സഹായകമാണ്. ഓട്സ് കൊണ്ട് വ്യത്യസ്ത ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്.അതിലൊന്നാണ് ഓട്സ് പുട്ട്.
എളുപ്പത്തിൽ തയ്യാറാക്കാമെന്നത് കൊണ്ട് തന്നെ ഇന്ന് പലരും ബ്രേക്ക്ഫാസ്റ്റായി ഓട്സ് പതിവാക്കിയിട്ടുള്ളവരാണ്. എന്നാൽ മറ്റ് ചിലർക്ക് ഓട്ട്‌സിനോട് വലിയ പഥ്യവുമില്ല. എങ്കിലും ഓട്ട്‌സിനുള്ള എണ്ണമറ്റ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലയിടങ്ങളിലും വച്ച് നമ്മൾ കേട്ടിട്ടുണ്ടാകും.
ഓട്സ്, ധാരാളം ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇവ ഹൃദയസംബന്ധമായ അസുഖങ്ങളിൽ നിന്ന് നമ്മെ സുരക്ഷിതരാക്കാനും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനും, പ്രമേഹം ചെറുക്കാനുമെല്ലാം സഹായകമാണ്. ഓട്സ് കൊണ്ട് വ്യത്യസ്ത ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. അതിലൊന്നാണ് ഓട്സ് പുട്ട്. വളരെ ഹെൽത്തിയും രുചികരവുമാണ് ഓട്സ് പുട്ട്...
undefined
വേണ്ട ചേരുവകൾ...
ഓട്സ് ഒരു കപ്പ്
കടുക് 1/4 ടീസ്പൂൺ
സവാള 1/4 എണ്ണം (ചെറുതാക്കി അരിഞ്ഞത് )
നാളികേരം ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം...
ആദ്യം ഓട്സ് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് സവാള ചേർത്ത് ഒന്ന് നന്നായി വഴറ്റി എടുക്കുക. മല്ലിയില, 2 1/2 ടേബിൾ സ്പൂൺ നാളികേരം എന്നിവ ചേർത്തിളക്കുക. പൊടിച്ചു വച്ച ഓട്സിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം കുറേശ്ശേ ചേർത്ത് പുട്ട് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. ശേഷം മിക്സിയിൽ ഇട്ടു ഒന്ന് കറക്കി എടുക്കുക. അതിലേക്കു നേരത്തെ തയാറാക്കി വച്ച മിക്സ് ചേർത്തിളക്കുക. പുട്ട് കുറ്റി എടുത്തു കുറച്ച് നാളികേരം ഇടുക. അതിലേക്കു കുഴച്ചു വച്ച പൊടി ഇട്ടു കൊടുക്കുക. വീണ്ടും നാളികേരം നിരത്തി 5 – 10 മിനിറ്റ് ഉയർന്ന തീയിൽ വച്ചു ആവി കയറ്റി എടുക്കാം.
ഡയറ്റില്‍ ഉള്‍പ്പെടുത്താം ഡ്രൈഡ് ആപ്രിക്കോട്ട്; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...