ബ്രേക്ക്ഫാസ്റ്റിന് രുചികരമായ ഓട്സ് ദോശ ആയാലോ?

By Web Team  |  First Published Aug 20, 2022, 11:14 PM IST

ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു.


ഓട്‌സ് ആരോഗ്യത്തിന് അത്യുത്തമമായ ഒരു ഭക്ഷണമാണ്. ഫൈബറടങ്ങിയ ഈ ഭക്ഷണത്തിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. എല്ലുകളുടെ വളർച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിൻ ബി കൂടിയ തോതിൽ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ​

ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു.

Latest Videos

undefined

പലരും ഓട്‌സ് പാലൊഴിച്ചു കുറുക്കി കഴിക്കാറാണ് പതിവ്. ഇതല്ലാതെയും രുചികരമായ ഓട്‌സ് വിഭവങ്ങൾ തയ്യാറാക്കാം. ഓട്‌സ് ഉപ്പുമാവ്, ഇഡ്ഢലി, ദോശ തുടങ്ങിവയെല്ലാം ഇതിൽ പെടും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതും വളരെ എളുപ്പം തയ്യാറാക്കാവുന്നതുമായ പലഹാരമാണ് ഓട്സ് ദോശ.  കറി ഒന്നും ഇല്ലെങ്കിലും ഈ ദോശ വളരെ രുചികരമാണ്. എങ്ങനെയാണ് രുചികരമായ ഓട്സ് ദോശ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

ശ്രീ കൃഷ്ണ ജന്മാഷ്ടമി സ്പെഷ്യൽ ഗോവിന്ദ് ലഡൂ

വേണ്ട ചേരുവകൾ...

ദോശ മാവ് (അരി, ഉഴുന്ന്, ഉലുവ )- 1 കപ്പ്
ഓട്സ് - 1 കപ്പ്
സവാള -1 എണ്ണം
പച്ചമുളക് -1 എണ്ണം
ഇഞ്ചി -1 സ്പൂൺ
ഉപ്പ് -1 സ്പൂൺ
മല്ലിയില -3 സ്പൂൺ

തയ്യാറാക്കുന്ന വിധം

അരി, ഉഴുന്ന്, ഉലുവയും, കുതിർത്ത് അരച്ച് 8 മണിക്കൂർ വെച്ചതിനുശേഷം ആ ദോശമാവിൽ നിന്ന് ഒരു കപ്പ് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു കപ്പ് ഓട്സ് തരിതരിയെ പൊടിച്ചെടുക്കാം, പൂർണമായും പൗഡർ ആയി മാറരുത്, ദോശമാവിലേക്ക് പൊടിച്ചെടുത്ത ഓട്സ്  ചേർത്തു കൊടുക്കാം. ശേഷം ഇഞ്ചിയും , പച്ചമുളകും, ചെറുതായി അരിഞ്ഞതും, സവാള ചെറുതായി അരിഞ്ഞതും, മല്ലിയിലയും ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക.ദോശകല്ലിലേക്ക് കുറച്ച് നല്ലെണ്ണ  നല്ലവണ്ണം തേച്ചതിനുശേഷം മാവൊഴിച്ച് പരത്തി അതിനു മുകളിലേക്ക് നെയ്യോ, വെണ്ണയോ നല്ലെണ്ണയോ ഒഴിച്ച് നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ 

രാത്രിയിലെ ചപ്പാത്തി ബാക്കിയുണ്ടോ? ഇതുവച്ച് എളുപ്പത്തില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം...

 

click me!