പുതിനയില കൊണ്ട് സ്പെഷ്യൽ ചമ്മന്തി ; ഈസി റെസിപ്പി

By Web Team  |  First Published Aug 21, 2024, 3:38 PM IST

പുതിനയില കൊണ്ടൊരു വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ?. സുർജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്. 


രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പുതിനയില ഫലപ്രദമാണ്. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ച്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.  മറ്റൊന്ന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സി പുതിനയിലയിൽ അടങ്ങിയിട്ടുണ്ട്.

പുതിനയില പല സ്മൂത്തിയിലോ അല്ലെങ്കിൽ ജ്യൂസിലോ മാത്രമല്ല ചമ്മന്തിയായും കഴിക്കാവുന്നതാണ്. പുതിനയില കൊണ്ടൊരു വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ?. പുതിനയില കൊണ്ടൊരു വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ?. സുർജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

വേണ്ട ചേരുവകൾ 

  • പുതിനയില                          20 എണ്ണം 
  • തേങ്ങ                                     1/4 കപ്പ് 
  • പച്ചമുളക്                               2 എണ്ണം 
  • ഇഞ്ചി                                      1 സ്പൂൺ 
  • ഉപ്പ്                                            1 സ്പൂൺ 
  • എണ്ണ                                        1 സ്പൂൺ 
  • കടുക്                                      1 സ്പൂൺ 
  • ചുവന്ന മുളക്                        1 എണ്ണം 

 തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങ, പുതിനയില, പച്ചമുളക്, ഇഞ്ചി,  ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. അരച്ചതിനുശേഷം ഇതൊരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുക്, ചുവന്ന മുളകും കറിവേപ്പിലയും പൊട്ടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.. നല്ല പച്ച നിറത്തിലുള്ള രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണിത്. 

പേരയ്ക്ക കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

 

click me!