ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് അഞ്ജലി രമേശൻ
തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
മുല്ലപ്പൂ ചായ അല്ലെങ്കിൽ ജാസ്മീൻ ടീയെ കുറിച്ച് കേട്ടിട്ടുണ്ടോ?. മുല്ലപ്പൂ ഉണക്കി നിർമിച്ച പൊടി ഇതിനായി ഉപയോഗിക്കാം. മുല്ലപ്പൂ ചായ കുടിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫ്‌ളേവനോയ്ഡുകൾ എന്ന ആന്റിഓക്‌സിഡന്റുകളുടെ ഘടകം അടങ്ങിയതാണ് മുല്ലപ്പൂ ചായ. മുല്ലപ്പൂ ചായ കുടിക്കുന്നവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു. ഇനി എങ്ങനെയാണ് മുല്ലപ്പൂ ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...
വേണ്ട ചേരുവകൾ
ഉണക്കിയ മുല്ല പൂവ് 100 ഗ്രാം
ചായ പൊടി 1 സ്പൂൺ
വെള്ളം 2 ഗ്ലാസ്
പഞ്ചസാര / തേൻ 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
നന്നായി ഡ്രൈ ആക്കിയിട്ടുള്ള മുല്ലപ്പൂവ് വാങ്ങാൻ കിട്ടും അല്ലെങ്കിൽ നമുക്ക് സാധാരണ മുല്ലപ്പൂവിനെ നല്ലപോലെ ഉണക്കിയെടുത്താലും മതി. ഫ്ലേവർ പോകാതെ അതിന്റെ മണം കുറയാതെ തന്നെ കടയിൽ നിന്ന് വാങ്ങാൻ കിട്ടും. ഇങ്ങനെ വാങ്ങിയ മുല്ലപ്പൂവിൽ നിന്ന് ആവശ്യത്തിന് മുല്ലപ്പൂവിനെ കുറച്ചു വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് ഒരു 5 മിനിറ്റ് അടച്ചു വച്ചതിനുശേഷം ഇത് നന്നായിട്ടൊന്ന് തിളയ്ക്കാൻ വയ്ക്കുക. അതിലേക്ക് തന്നെ ചായപ്പൊടി കൂടി ചേർത്തു കൊടുക്കാം അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയോ തേനോ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം അരിച്ച് എടുക്കാവുന്നതാണ്.
കിടിലൻ രുചിയിൽ ഹെല്‍ത്തി പെരുംജീരക ചായ തയ്യാറാക്കാം; റെസിപ്പി