നെല്ലിക്കയും തൈരും ഉണ്ടെങ്കിൽ ഒരു കിടിലൻ കറി തയ്യാറാക്കാം

By Web Team  |  First Published Feb 7, 2022, 10:13 AM IST

നെല്ലിക്കയും തൈരും കൂട്ടിയൊരു കറി തയ്യാറാക്കിയാലോ?


പോഷകങ്ങളേറെയുള്ള നെല്ലിക്ക ഉപ്പിലിടാനും ചമ്മന്തിയരക്കാനും ഒക്കെയാണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ നെല്ലിക്ക കൊണ്ട് ഒരു കറിയുണ്ടാക്കിയാലോ? നെല്ലിക്കയും തൈരും കൂട്ടിയൊരു റെസിപ്പിയാണ് താഴേ പറയുന്നത്...

വേണ്ട ചേരുവകൾ...

Latest Videos

undefined

നെല്ലിക്ക ഉപ്പിലിട്ടത്              10 എണ്ണം
വെളുത്തുള്ളി                         10 അല്ലി
ഇഞ്ചി                                     ഒരു സ്പൂൺ
ചെറിയ ഉള്ളി                         15 എണ്ണം
ചുവന്ന മുളക് ചതച്ചത്          3 സ്പൂൺ
എണ്ണ                                      3 സ്പൂൺ
കടുക്                                   1 സ്പൂൺ
കട്ടി തൈര്                              ഒരു കപ്പ്‌
ഉപ്പ്                                        ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം...

ആദ്യം ചീന ചട്ടി നല്ല പോലെ ചൂടാകാൻ വയ്ക്കുക. ചൂടായി കഴിഞ്ഞാൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക് ചേർത്ത് പൊട്ടി കഴിയുമ്പോൾ  ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി അതിലേക്കു ചതച്ച വെളുത്തുള്ളി, ഇഞ്ചി, എന്നിവ ചേർത്ത് ഒപ്പം ചതച്ച ചുവന്ന മുളക് കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക. ഒരു ബൗളിൽ ഉപ്പിലിട്ട നെല്ലിക്ക ചെറുതായി അരിഞ്ഞു അതിനൊപ്പം കട്ട തൈരും ചേർത്ത് വറുത്തു വച്ച കൂട്ടും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉപ്പ് വേണമെങ്കിൽ ചേർക്കാം. ഉപ്പിലിട്ട നെല്ലിക്ക ആയതു കൊണ്ട് നെല്ലിക്കയിൽ ഉപ്പ് ഉണ്ട്.  ചില കല്യാണ വീട്ടിൽ ബിരിയാണിക്കൊപ്പം കൊടുക്കുന്ന ഒരു സ്പെഷ്യൽ വിഭവം ആണ് തൈര് നെല്ലിക്ക. നല്ല ടേസ്റ്റിയും ഹെൽത്തിയും ആണ് തൈര് നെല്ലിക്ക.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ 

Read more പയറും വഴുതനങ്ങയും കൊണ്ട് രുചികരമായൊരു കറി; റെസിപ്പി

click me!